വെള്ളറട: മോഷ്ടിച്ച ബൈക്കിൽ കറങ്ങി മോഷണം നടത്തിവന്ന യുവാവ് പിടിയിൽ. മണ്ഡപത്തിൻകടവ് കുച്ചിപ്പുറം ചരുവിള വീട്ടിൽ രജിത്താണ് (19) ഷാഡോ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി കോവില്ലൂരിൽ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം ബൈക്കിൽ കണ്ട യുവാവിനെ സംശയം തോന്നി പിടികൂടി ചോദ്യം ചെയ്തതോടെയാണ് നിരവധി മോഷണകേസുകളിൽ പ്രതിയാണെന്ന് കണ്ടെത്തിയത്. തമിഴ്നാട്ടിലെ മാർത്താണ്ഡത്തുനിന്നും മോഷ്ടിച്ചതാണ് ബൈക്കെന്നും കണ്ടെത്തി. കാട്ടാക്കടയിൽ കട കുത്തിത്തുറന്ന് കവർച്ച നടത്തിയതും ഇയാളാണ്. ആര്യങ്കോട്, കാട്ടാക്കട, മാർത്താണ്ഡം പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിലും പ്രതിയാണ് രജിത്ത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |