കൊവിഡ് വാക്‌സിന്റെ ഫലപ്രാപ്‌തി ഉറപ്പുവരുത്തുന്നതിനായി ഒരു ആഗോള ട്രയൽ പരീക്ഷണം നടത്തുമെന്ന് അസ്ട്രസെനെക്ക സി.ഇ.ഒ പാസ്കൽ സോറിയറ്റ്. വാക്‌സിൻ മികച്ച ഫലപ്രാപ്‌തി നൽകുന്നതായികണ്ടെത്തിയെന്നും എന്നാൽ ഇത് സാധൂകരിക്കുന്നതിനായി കൂടുതൽ പഠനം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അസ്ട്രസെനെക്ക വാക്‌സിൻ പരീക്ഷണ ഫലത്തിൽ പിഴവു സംഭവിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് കമ്പനിയുടെ പ്രതികരണം.
"അന്താരഷ്‌ട്ര തലത്തിലുള്ള വാക്‌സിൻ പരീക്ഷണമാണ് നടത്തുന്നത്. ഇതിന് അധികം സമയം വേണ്ടിവരില്ല,കാരണം വാക്‌സിന്റെ ഫലപ്രാപ്‌തി ഞങ്ങൾക്ക് അറിയാം പരീക്ഷണത്തിനായി കുറച്ചു രോഗികളെ ആവശ്യമാണ്." പാസ്കൽ സോറിയറ്റ് പറഞ്ഞു.
യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്‌മിനിസ്ട്രേഷന്റെ അംഗീകാരം ലഭിക്കാൻ സമയമെടുക്കുമെന്നും കാരണം മറ്റൊരു സ്ഥലത്ത് നടത്തിയ പഠനത്തിന് അവിടെ അംഗീകാരം ലഭിക്കാൻ സാധിക്കില്ലെന്നും എന്നാൽ യു.കെയിലും യൂറോപ്പിലും വാക്സിന് അംഗീകാരം ലഭിക്കുന്നതിനായി അധിക ട്രയൽ പരീക്ഷണങ്ങൾ വേണ്ടിവരുമെന്ന് പ്രതീക്ഷിച്ചില്ലെന്നും പാസ്കൽ സോറിയറ്റ് പറഞ്ഞു.
അസ്ട്രസെനെക്കയും ഓക്‌സ്‌ഫോർഡും ചേർന്ന് വികസിപ്പിച്ച വാക്സിൻ നിർമാണത്തിൽ ഡോസേജിൽ പിഴവുണ്ടായെന്ന് അമേരിക്കയിലെ വാക്സിൻ പ്രോഗ്രാം 'ഓപ്പറേഷൻ വാർപ് സ്പീഡ്' പറഞ്ഞിരുന്നു.ഇതോടെ വാക്‌സിനുമേലുള്ള ജനങ്ങളുടെ വിശ്വാസത്തെ ഇത് ബാധിക്കുമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |