ന്യൂഡൽഹി: സ്വർണക്കടത്ത് വിഷയവുമായി മുഖ്യമന്ത്രിക്ക് പങ്കുണ്ടെങ്കിൽ അന്വേഷിക്കുമെന്നും അങ്ങനെയല്ലെങ്കിൽ അന്വേഷണം ഉണ്ടാകില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി വി. മുരളീധരൻ. ആര്‍ക്കെതിരെയും നീങ്ങാന്‍ അന്വേഷണ ഏജന്‍സികളോട് പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി വിശദീകരിച്ചു.
പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്റ്റിലായതിനാൽ മുഖ്യമന്ത്രിയെ സംശയിക്കാവുന്ന നിലയാണുള്ളത്. കേന്ദ്ര ഏജന്‍സികളുടെ ലക്ഷ്യം മുഖ്യമന്ത്രിയാണെന്ന് എ.വിജയരാഘവന്റെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു കേന്ദ്രമന്ത്രി.
കേന്ദ്ര അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രി പിണറായി വിജയനെ ആണ് ലക്ഷ്യമിടുന്നതെന്നും രാഷ്ട്രീയ ലക്ഷ്യമാണ് ഏജൻസികൾക്ക് ഉള്ളതെന്നും ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നുമായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവൻ ആരോപിച്ചത്.
സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ടത് പിണറായി വിജയന്റെ നിഷ്കളങ്കത കൊണ്ടാണെന്നും വിജയരാഘവൻ പറഞ്ഞു. സ്വർണക്കടത്ത് കേസിലെ സത്യം പുറത്തുവരണമെന്ന ആഗ്രഹമായിരുന്നു മുഖ്യമന്ത്രിക്കെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |