SignIn
Kerala Kaumudi Online
Thursday, 04 March 2021 9.49 PM IST

നിരീക്ഷണത്തിലുള്ളവർക്കും കൊവിഡ് ബാധിതർക്കും പോസ്റ്റൽ വോട്ട്

s

ആലപ്പുഴ:തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ കൊവിഡ് പോസി​റ്റീവ് ആയവർക്കും നിരീക്ഷണത്തിലുള്ളവർക്കും വോട്ട് ചെയ്യുന്നതിന് പ്രത്യേക പോസ്​റ്റൽ ബാല​റ്റ് സംവിധാനം ഒരുക്കും. സ്‌പെഷ്യൽവോട്ടർമാർ എന്ന വിഭാഗത്തിൽപ്പെടുത്തിയാണ് ഇവർക്ക് സ്‌പെഷ്യൽ പോസ്​റ്റൽ ബാല​റ്റ് അനുവദിക്കുക. ഇത്തരം വോട്ടർമാരുടെ സാക്ഷ്യപ്പെടുത്തിയ ലിസ്​റ്റ് തയ്യാറാക്കുന്നതിന് ആരോഗ്യ വകുപ്പ് ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കും.

രണ്ട് സർട്ടിഫൈഡ് ലിസ്​റ്റുകൾ രൂപീകരിച്ചാണ് സ്‌പെഷ്യൽ പോസ്​റ്റൽ ബാല​റ്റിനുള്ള സംവിധാനം ഒരുക്കുന്നത്. ആദ്യ ലിസ്​റ്റ് 29ന് കൈമാറും. രണ്ടാമത്തെ ലിസ്​റ്റ് വോട്ടെടുപ്പിന്റെ തലേ ദിവസമായ ഡിസംബർ 7ന് വൈകിട്ട് മൂന്ന് മണിക്ക് മുൻപായി കൈമാറും. 29ന് ശേഷമുള്ള ലിസ്​റ്റിൽ രോഗം സ്ഥിരീകരിക്കുന്നവരുടേയും നിരീക്ഷണത്തിൽ കഴിയുന്നവരുടേയും വിവരങ്ങൾ അതത് ദിവസം തന്നെ ഡെസിഗ്‌നേ​റ്റഡ് ഹെൽത്ത് ഓഫീസർക്ക് കൈമാറും. ഡെസിഗ്‌നേ​റ്റഡ് ഹെൽത്ത് ഓഫീസർ (ഡി.എച്ച്.ഒ) സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്ക​റ്റ് ഉള്ളവർക്ക് മാത്രമേ പോസ്​റ്റൽ ബാല​റ്റ് അനുവദിക്കൂ.

നേരിട്ട് വോട്ടു ചെയ്യാനാവില്ല

പോസ്​റ്റൽ ബാല​റ്റ് തിരഞ്ഞെടുത്തവർക്ക് തിരഞ്ഞെടുപ്പ് തിയതിക്ക് മുൻപ് നെഗ​റ്റീവ് ആയാലും നിരീക്ഷണം അവസാനിച്ചാലും നേരിട്ട് പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യാൻ സാധിക്കില്ല. വോട്ടിംഗിന് തലേ ദിവസം വൈകിട്ട് മൂന്ന് മണിക്ക് ശേഷം പോസി​റ്റീവ് ആകുന്നവർക്ക് സാധാരണ വോട്ടിംഗ് സമയം അവസാനിച്ച ശേഷം അതത് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താം. ഈ സമയം രോഗിയും പോളിംഗ് ഉദ്യോഗസ്ഥരും പി.പി.ഇ. കി​റ്റ് ധരിക്കണം.

സ്‌പെഷ്യൽ പോസ്​റ്റൽ ബാല​റ്റിന്റെ വിതരണത്തിനും ശേഖരണത്തിനുമായി സ്‌പെഷ്യൽ പോളിംഗ് ഓഫീസറെയും അസിസ്​റ്റന്റ് ഓഫീസറേയും നിയമിക്കും. സ്‌പെഷ്യൽ പോസ്​റ്റൽ ബാല​റ്റുകൾ സൂക്ഷിക്കാനായി ആർ.ഒ./ എ.ആർ.ഒമാരുടെ ഓഫീസിൽ പ്രത്യേകം സ്‌ട്രോംഗ് റൂം സജ്ജമാക്കും. സ്‌പെഷ്യൽ പോസ്​റ്റൽ ബാല​റ്റ് ആവശ്യമുള്ളവർക്ക് സഹായത്തിനായി കളക്ടറേ​റ്റിലും അതാത് വരണാധികാരികളുടെ ഓഫീസിലും പ്രത്യേകം സഹായ കേന്ദ്രങ്ങളും സജ്ജീകരിക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.