കൊല്ലം: ചിതറയിൽ ചരിത്ര വിജയം തേടി മുന്നണികളുടെ പട നയിക്കുന്നത് പെൺ കരുത്താണ്. മുസ്ലീം ലീഗിന്റെ അഞ്ജു അനൂപ് നായർ, സി.പി.എമ്മിന്റെ ജെ. നജീബത്ത്, ബി.ജെ.പിയുടെ പി. ഷീലാകുമാരി എന്നിവരാണ് മുഖാമുഖം മത്സരിക്കുന്നത്. കുമ്മിൾ, ചിതറ പഞ്ചായത്തുകളും ഇട്ടിവയിലെ നാല് വാർഡുകളും കടയ്ക്കലിലെ 11 വാർഡുകളും അടങ്ങുന്നതാണ് ചിതറ ഡിവിഷൻ.
ബി.ടെക് ബിരുദധാരിയാണ് യു.ഡി.എഫിന്റെ അഞ്ജു അനൂപ് നായർ. യു.ഡി.എഫിന്റെ ദൈനംദിന സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ഏറെ നാളായി അഞ്ജു.
ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ കമ്മിറ്റിയംഗമാണ് ജെ. നജീബത്ത്. ചടയമംഗലം ബ്ലോക്ക് പഞ്ചായത്തംഗമായിരുന്നു.
ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗം പി. ഷീലാ കുമാരി മഹിളാ മോർച്ച മുൻ മണ്ഡലം പ്രസിഡന്റാണ്. ചിതറ നിലനിറുത്തുമെന്നാണ് എൽ.ഡി.എഫ് ക്യാമ്പ് പ്രകടപ്പിക്കുന്ന ആത്മവിശ്വാസം. എന്നാൽ ശക്തമായ പ്രചാരണത്തിലൂടെ അട്ടിമറി മുന്നേറ്റം നടത്താനാകുമെന്നാണ് യു.ഡി.എഫും ബി.ജെ.പിയും പങ്കുവയ്ക്കുന്ന പ്രതീക്ഷ.
2015ലെ വോട്ട് നില
പി.ആർ.പുഷ്‌കരൻ (സി.പി.എം): 25,600
അഭിലാഷ് ചിതറ (കോൺഗ്രസ്): 17,456
ചിതറ അനിൽ (ബി.ജെ.പി): 6,568
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |