ന്യൂഡൽഹി : കൊവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തുന്നവർക്കെതിരെ കടുത്ത നടപടികളുമായി ഹിമാചൽ പ്രദേശ്. പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തവരെ അറസ്‌റ്റ് ചെയ്യാൻ സർക്കാർ പൊലീസിന് നിർദ്ദേശം നൽകി. എട്ട് ദിവസം വരെ ജയിൽ ശിക്ഷയോ 5,000 രൂപ വരെ പിഴയോ ലഭിക്കാവുന്ന കുറ്റമാണെന്ന് ഉത്തരവിൽ പറയുന്നു.
കൊവിഡ് വ്യാപനം തടയാൻ പല സംസ്ഥാന സർക്കാരുകളും കടുത്ത നിയന്ത്രണങ്ങൾ മുന്നോട്ട് വച്ചിരുന്നു. അടുത്തിടെ ഡൽഹിയിൽ പൊതുസ്ഥലത്ത് മാസ്ക് ധരിക്കാത്തവർക്കുള്ള പിഴത്തുക 500 ൽ നിന്നും 2,000 ആയി ഉയർത്തിയിരുന്നു. രാജസ്ഥാനിൽ കൊവിഡ് വ്യാപനം തടയുന്നതിനായി എട്ട് ജില്ലകളിൽ രാത്രി എട്ട് മുതൽ രാവിലെ ആറ് വരെ രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. പഞ്ചാബിലും ഡിസംബർ 1 മുതൽ രാത്രികാല കർഫ്യു നിലവിൽ വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |