ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിൽ ചെെനയുമായുള്ള സംഘർഷം തുടരുന്നതിനിടെ പാങ്കോംഗ് തടാക തീരത്ത് നാവിക സേനയുടെ മറെെൻ കമാൻഡോകളെ(മാർക്കോസ്) വിന്യസിച്ച് ഇന്ത്യ. അതിർത്തിയിൽ മൂന്ന് സേനയേയും സംയോജിപ്പിച്ചു കൊണ്ടുള്ള പുതിയ നീക്കമാണ് ഇന്ത്യ നടത്തിയിരിക്കുന്നത്. വ്യോമസേനയുടെ ഗരുഡും കരസേനയുടെ പാരാമിലിറ്ററിയും നാവിക സേനയുടെ മറെെൻ കമാൻഡോസും ചേർന്നാൽ അതിർത്തിയിൽ വൻ പ്രതിരോധം തീർക്കാമെന്നാണ് ഇന്ത്യ കരുതുന്നത്.
"സംഘർഷം നിലനിൽക്കുന്ന ലഡാക്ക് അതിർത്തി മേഖലയിലെ പാങ്കോംഗ് തടാക പ്രദേശത്ത് ഇന്ത്യൻ നാവിക സേനയുടെ മറെെൻ കമാൻഡോകളെ വിന്യസിച്ചു." സേനാ വൃത്തങ്ങൾ അറിയിച്ചു. തടാകത്തിലെ പ്രവർത്തനങ്ങൾക്കായി മറെെൻ കമാൻഡോകൾക്ക് ഉടൻ തന്നെ പുതിയ ബോട്ടുകൾ വിട്ടുനൽകുമെന്നും സേനാ വൃത്തങ്ങൾ വ്യക്തമാക്കി. ചെെനയുമായുള്ള സംഘർഷത്തെ തുടർന്ന് നിരവധിക്കാലമായി ഇന്ത്യൻ സേനയുടെ വിവിധ സേനാ വിഭാഗങ്ങൾ പാങ്കോംഗ് പ്രദേശത്ത് കഴിയുകയാണ്.
വ്യോമസേനയുടെ ഗരുഡ് സ്പെഷ്യൽ ഫോഴ്സ് എൽ.എ.സിയുടെ ഉയർന്ന പ്രദേശങ്ങളിൽ നിരീക്ഷണം നടത്തിവരികയാണ്. കരസേനയുടെയും വ്യോമസേനയുടെയും പ്രത്യേക വിഭാഗം സെെനികർ ആറ് മാസത്തിലേറെയായി അതിർത്തിയിൽ നിലകൊള്ളുകയാണ് ഇതിന് പിന്നാലെ സുരക്ഷാ മുൻകരുതൽ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മറെെൻ കമാൻഡോകളെ കൂടി ലഡാക്കിൽ വിന്യസിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |