കൊച്ചി: ജില്ലയിൽ ഇന്നലെ 812 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഏഴു പേർ അന്യസംസ്ഥാനത്ത് നിന്ന് എത്തിയവരാണ്. 602 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധ. 199 പേരുടെ ഉറവിടം വ്യക്തമല്ല. നാല് ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. അഞ്ചു പേരുടെ മരണം കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 451 പേർ രോഗ മുക്തി നേടി. 1753 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1594 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 26594 ആണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |