ടെഹ്റാൻ: ഇന്നലെയാണ് ഇറാനിലെ പ്രധാന ആണവശാസ്ത്രഞ്ജരിൽ ഒരാളായ മുഹ്സീൻ ഫക്രിസാദെ കൊല്ലപ്പെട്ടത്. ഇത് കൂടാതെ കഴിഞ്ഞ ദശാബ്ദത്തിനിടെ നാല് ആണവ ശാസ്ത്രജ്ഞന്മാരാണ് ഇറാനിൽ വധിക്കപ്പെട്ടത്.ഇവരെ ക്കുറിച്ചറിയാം.
മസൂദ് അലിമൊഹമ്മദി
ടെഹ്റാൻ സർവകലാശാലയിൽ പാർട്ടിക്കിൾ ഫിസിക്സ് വിഭാഗത്തിൽ പ്രൊഫസറായിരുന്ന മസൂദ് അലിമുഹമ്മദി 2010 ജനുവരിയിൽ കൊല്ലപ്പെട്ടു. ബോംബ് അദ്ദേഹത്തിന്റെ മോട്ടോർ സൈക്കിളിൽ ഘടിപ്പിച്ചായിരുന്നു കൊലപ്പെടുത്തിയത്. രാജ്യത്തിന്റെ ആണവായുധ പദ്ധതിയുമായും രാഷ്ട്രീയവുമായും മസൂദിന് ബന്ധമില്ലെന്നായിരുന്നു ഇറാന്റെ ഭാഷ്യം. എന്നാൽ, മസൂദ് ഇറാന്റെ മുൻ പ്രധാനമന്ത്രി മിർ ഹുസൈൻ മൗസവിക്കെതിരായി മത്സരിച്ച പ്രതിപക്ഷ സ്ഥാനാർത്ഥിക്ക് പിന്തുണ അറിയിച്ചിരുന്നു.
മാജിദ് ശാഹിരാരി
മസൂദ് മരിച്ച് പതിനൊന്ന് മാസത്തിനുശേഷം രാജ്യത്തെ ആറ്റോമിക് എനർജി ഓർഗനൈസേഷന് വേണ്ടി സുപ്രധാന പദ്ധതിയുടെ മേൽ നോട്ടം വഹിച്ച മാജിദ് ശാഹിരാരിയും കൊല്ലപ്പെട്ടു. അക്രമി ശാഹിരാരിയുടെ കാറിലേക്ക് ബോംബ് വലിച്ചെറിയുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ സയണിസ്റ്റ് ഭരണകൂടങ്ങളും പാശ്ചാത്യ സർക്കാരുകളുമാണെന്ന് അന്നത്തെ പ്രസിഡന്റ് മഹ്മൂദ് അഹമ്മദി നെജാദ് ആരോപിച്ചിരുന്നു
ഡാരിയഷ് റെസഇനജാദ്
ഡാരിയഷ് റെസഇനജാദ് 2011ൽ കൊല്ലപ്പെട്ടു. മോട്ടോർ സൈക്കിളിൽ തോക്കുമായെത്തിയവർ അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ശാസ്ത്രജ്ഞനായ ഡാരിയഷ് ഒരു ന്യൂക്ലിയർ ഡിറ്റണേറ്ററിൽ പ്രവർത്തിക്കുന്നതായി ആരോപണമുണ്ടായിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകൾ ഇറാൻ നിഷേധിച്ചിരുന്നു.
മുസ്തഫ റോഷൻ
2012 ജനുവരിയിൽടെഹ്റാനിലെ ഒരു സാങ്കേതിക സർവകലാശാലയിലെ പ്രൊഫസറായിരുന്നു മുസ്തഫ അഹമ്മദി റോഷൻ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |