സബർമാരി: നൈജീരിയയിലെ ബൊർനോയിൽ ബോകോ ഹറം ഭീകരർ നടത്തിയ ആക്രമണത്തിൽ കർഷകരും മത്സ്യത്തൊഴിലാളികളും അടക്കം 66 പേർ കൊല്ലപ്പെട്ടു.
ബൊർനോയിലെ സബർമാരിക്ക് അടുത്തുള്ള കോഷോബ് ഗ്രാമത്തിൽ ശനിയാഴ്ചയാണ് ലോകത്തെ നടുക്കിയ സംഭവം നടന്നത്. ആക്രമണത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടിൽ പറയുന്നു.
ബൊർനോയിലെ തിരഞ്ഞെടുപ്പ് ദിവസമാണ് സംഭവം നടന്നത്. ഒരു ദശാബ്ദത്തിനു ശേഷമാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ബൊർനോയുടെ തലസ്ഥാനമായ മൈദുഗുരിയിൽ നിന്നും സംഭവസ്ഥലത്തേക്ക് 25 കി.മി ദൂരമുണ്ട്. കൃഷിയേയും മത്സ്യബന്ധനത്തേയും ആശ്രയിച്ചാണ് പ്രദേശവാസികളുടെ ജീവിതം. പാടത്ത് പണിയെടുത്തവരും മത്സ്യബന്ധനത്തിൽ ഏർപ്പെട്ടവരുമാണ് ആക്രമണത്തിന് ഇരയായത്. കോഷോബ് നദിയിൽ മത്സ്യബന്ധനത്തിലേർപ്പെട്ടവരാണ് കൊല്ലപ്പെട്ടത്.ബൈക്കിലെത്തിയ നൂറോളം ഭീകർ എ.കെ - 47 തോക്കുപയോഗിച്ചാണ് ആക്രമണം അഴിച്ചുവിട്ടത്. പ്രദേശത്ത് നിന്നും ഇതുവരെ 43 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സുരക്ഷാ സേന മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിച്ചതായി പ്രദേശവാസികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |