പാവറട്ടി: വെന്മേനാട് കൈതമുക്കിൽ കിടപ്പ് മുറിയുടെ ജനലിലൂടെ ഉറങ്ങിക്കിടന്നിരുന്ന 10 മാസം പ്രായമുള്ള കുഞ്ഞിന്റെ സ്വർണവും കൂടെ കിടന്നിരുന്ന അമ്മയുടെ കാലിലെ പാദസരവും അടക്കം ഏഴേകാൽ പവൻ സ്വർണാഭരണം മോഷ്ടിച്ച കേസിലെ പ്രതി ആറ് വർഷത്തിന് ശേഷം പിടിയിൽ. മംഗലം ഡാം വക്കാല എളവപ്പാടം പുത്തൻതറ വീട്ടിൽ കുഞ്ഞബ്ദുവിന്റെ മകൻ നസീർ (45) ആണ് പിടിയിലായത്.2014 ജൂണിലാണ് മോഷണം നടത്തിയത്. പാവറട്ടി ആസാദ് റോഡിൽ വീടിന്റെ മുൻവശത്തിരുന്ന സ്‌കൂട്ടർ മോഷ്ടിച്ച കേസിലും പ്രതിയാണ്. ശാസ്ത്രീയ തെളിവിന്റെ അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിയുകയും തുടർന്നുള്ള അന്വേഷണത്തിൽ പാവറട്ടി ഇൻസ്‌പെക്ടർ എം.കെ. രമേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് മംഗലം ഡാം പരിസരത്ത് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.പാവറട്ടി പൊലീസ് സബ് ഇൻസ്‌പെക്ടർ സുജിത്ത് ആർ.പി.യുടെ നേതൃത്വത്തിൽ ഫിംഗർപ്രിന്റ് എക്‌സ്പെർട്ടർ റിനേഷ്, എ.എസ്.ഐമാരായ ജയ്‌സൺ കെ.പി,സുനിൽകുമാർ, സി.പി.ഒമാരായ നിഷാദ്.പി.എം, ഷിജു എൻ.കെ. എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |