SignIn
Kerala Kaumudi Online
Wednesday, 16 September 2026 10.43 PM IST

കെ.എസ്.എഫ്.ഇ റെയ്ഡ്: മുഖ്യമന്ത്രി മറുപടി നൽകണം ചെന്നിത്തല

chennithala

കോഴിക്കോട്: കെ.എസ്.എഫ്.ഇയിലെ റെയ്ഡിന്റെ വിശദാംശങ്ങൾ ജനങ്ങളെ അറിയിക്കാത്തത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ലക്ഷക്കണക്കിന് ആളുകൾ ഇടപാടുകൾ നടത്തുന്ന സ്ഥാപനമാണ് കെ.എസ്.എഫ്.ഇ. ഗുരുതര അഴിമതിയാണ് നടന്നത്. അന്വേഷണം വേണമെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും ചെന്നിത്തല കോഴിക്കോട് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ക്രമക്കേട് പുറത്തു വരുമ്പോൾ വട്ടാണെന്ന് പറഞ്ഞ് ധനമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ല. ആർക്കാണ് വട്ടെന്ന് ധനമന്ത്രി വ്യക്തമാക്കണം. കെ-റെയിൽ പദ്ധതിക്ക് പിന്നിലും അഴിമതിയാണ്. പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെയോ റെയിൽവേ മന്ത്രാലയത്തിന്റെയോ അനുമതിയില്ല. യു.ഡി.എഫിന് അനുകൂല അന്തരീക്ഷമാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തിലെ ബി.ജെ.പി അപ്രസക്തമാകുമെന്നും ചെന്നിത്തല പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHENNITHALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA