തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലിരിക്കുന്നവർക്കുമായി സ്‌പെഷ്യൽ ബാലറ്റ് ഏർപ്പെടുത്തിയത് വ്യാപകമായ ക്രമക്കേടുണ്ടാക്കുമെന്ന് ആർ.എം.പി സംസ്ഥാന പ്രസിഡന്റ് ടി.എൽ. സന്തോഷ് പറഞ്ഞു. 70 കഴിഞ്ഞവർക്ക് തപാൽ വോട്ടുണ്ടെന്ന് പ്രചരിപ്പിച്ച് എതിർവോട്ടർമാർ പോളിംഗ് സ്റ്റേഷനിലെത്തുന്നത് നിരുത്സാഹപ്പെടുത്താനും ഭരണകക്ഷി വോട്ടർമാരെ ഉദ്യോഗസ്ഥ സ്വാധീനത്തിലൂടെ ക്വാറന്റൈൻ ലിസ്റ്റിൽ ഉൾപ്പെടുത്താനുമാണ് ശ്രമം. സ്‌പെഷ്യൽ വോട്ടിംഗ് സൗകര്യത്തിനായി ലിസ്റ്റ് തയ്യാറാക്കുന്നതിലും വോട്ട് ശേഖരിക്കുന്നതിലും സ്ഥാനാർത്ഥി പ്രതിനിധികൾക്ക് നിരീക്ഷണ സൗകര്യം ഒരുക്കണമെന്നും ആർ.എം.പി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |