കൊല്ലം : ഭക്ഷണപ്പൊതി അപഹരിച്ചെന്ന സംശയത്താൽ ജ്യേഷ്ഠനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവിനെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കരവാളൂർ തച്ചക്കോട് സ്വദേശി ഉഗ്രനെന്ന് വിളിക്കുന്ന ചന്ദ്രനാണ് അറസ്റ്രിലായത്. ജ്യേഷ്ഠനായ ബാബുവിനെ കത്രികയ്ക്ക് കുത്തിപരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്ര്. കഴിഞ്ഞ 28നായിരുന്നു സംഭവം. ചന്ദ്രന്റെ വീട്ടിൽ കഴിയുന്ന അമ്മയെ കാണാനെത്തിയ ബാബുവിനെ ചന്ദ്രൻ വാങ്ങി സൂക്ഷിച്ചിരുന്ന ഭക്ഷണപ്പൊതിയെടുത്ത് കഴിച്ചുവെന്നാരോപിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ബാബു ശസ്ത്രക്രിയക്ക് ശേഷം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് . അറസ്റ്റിലായ ചന്ദ്രനെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |