തൃപ്പൂണിത്തുറ: ആവശ്യക്കാർക്ക് മദ്യം സ്കൂട്ടറിൽ എത്തിച്ച് വില്പന നടത്തിയിരുന്നയാൾ എക്സൈസ് പിടിയിലായി. ഇരുമ്പനം ആലികുഴി വീട്ടിൽ എ.പി വിൽസനാണ് (51) അറസ്റ്റിലായത്. ഇയാളിൽ നിന്നും അര ലിറ്ററിന്റെ 22 കുപ്പി മദ്യം കണ്ടെടുത്തു. വിൽസൺ വീട് കേന്ദ്രീകരിച്ചും മദ്യം വിറ്റിരുന്നതായി എക്സൈസ് പറഞ്ഞു. മദ്യം കടത്താനുപയോഗിക്കുന്ന ആക്ടിവ സ്കൂട്ടർ കസ്റ്റഡയിൽ എടുത്തിട്ടുണ്ട്. ഡ്രൈ ഡേയിലും ഒന്നാം തീയതികളിലുമാണ് മദ്യ വില്പന. 390 രൂപയുടെ ഒരുകുപ്പി മദ്യം 600 രൂപയ്ക്കാണ് ഇയാൾ വിറ്റിരുന്നത്. രഹസ്യമായി സമീപിച്ചാണ് ഇയാളെ എക്സൈസ് കുടുക്കിയത്. എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ബിജു വർഗീസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഇൻസ്‌പെക്ടർ ബിജു വർഗീസ്,പ്രിവന്റീവ് ഓഫീസർ സതീശൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷിജു,ജോമോൻ, വിനീത്,സുനിൽ കുമാർ, വനിത സിവിൽ എക്‌സൈസ് ഓഫീസർ റസീന എന്നിവരും സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |