കോഴിക്കോട്: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം പിടികൂടാൻ സ്ക്വാഡ് പ്രവർത്തനം ഊർജിതമാക്കി. അഞ്ച് സ്‌ക്വാഡുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. ജില്ലാതലത്തിൽ ഒന്നും നാല് താലൂക്കുകളിൽ ഓരോ സ്‌ക്വാഡുമാണ് ഉള്ളത്. ചാർജ് ഓഫീസർ, ഉദ്യോഗസ്ഥർ, പൊലീസ് എന്നിവരടങ്ങിയതാണ് സ്‌ക്വാഡ്. ചട്ടലംഘനങ്ങൾ പരിഹരിക്കുന്നതിന് ജില്ലാ കളക്ടറും വരണാധികാരിയുമായ സാംബശിവ റാവുവിന്റെ നേതൃത്വത്തിൽ പ്രത്യേക പാനലും പ്രവർത്തിക്കും പെരുമാറ്റച്ചട്ടം സംബന്ധിച്ച് സംശയ നിവാരണത്തിനും പരാതികൾ അറിയിക്കുന്നതിനും ജില്ലാ കൺട്രോൾ റൂം നമ്പരായ 0495 2374875 ബന്ധപ്പെടാം. കോഴിക്കോട് താലൂക്ക് - 0495 2372966, വടകര താലൂക്ക് - 0496 2513480, കൊയിലാണ്ടി താലൂക്ക് - 0496 2620235, താമരശ്ശേരി താലൂക്ക് - 0495 2982000.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |