കാലിഫോർണിയ: കടുത്ത ദുരൂഹത ഉയർത്തി, അന്യഗ്രഹ ജീവികൾ സ്ഥാപിച്ചെന്നു കരുതുന്ന മൂന്നാമത്ത ഫലകവും കണ്ടെത്തി. കാലിഫോർണിയയിലെ ഒരു പർവതത്തിലാണ് ഫലകം കണ്ടെത്തിയത്. മറ്റുളളവയിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കണ്ടെത്തിയത് പാറകൊണ്ട് നിർമ്മിച്ച ഫലകമെന്നാണ് റിപ്പോർട്ട്. റൊമാനിയയിലെ പിയത്ര നീമിലെ പെട്രോഡാവ ഡേസിയൻ കോട്ടയ്ക്ക് തൊട്ടരികിലായാണ് ഇതിനുമുമ്പ് ഫലകം കണ്ടെത്തിയത്. അതിന് ഒരാഴ്ച കഴിയുന്നതിനു മുമ്പാണ് അടുത്ത ഫലകം കണ്ടത്. അമേരിക്കയിലെ തെക്കൻ യൂറ്റായിലെ മരുഭൂമിയിൽ നിന്നാണ് ആദ്യഫലം ലഭിച്ചത്. അമേരിക്കയിലെ ഫലകം കാണാതായതിന് തൊട്ടടുത്ത ദിവസമാണ് റൊമാനിയയിലെ ഫലകം പ്രത്യക്ഷപ്പെട്ടത്.
പത്തടി ഉയരവും 18 ഇഞ്ച് വീതിയുളളതാണ് ഇപ്പോൾ ലഭിച്ച ഫലകം. പൊടുന്നനെയാണ് ഫലകം ഇവിടെ പ്രത്യക്ഷപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഭൂമിയിൽ ഉറപ്പിച്ച നിലയിലാണ് ഫലകം. ഇത്തരമൊരു ഫലകം സ്ഥാപിക്കണമെങ്കിൽ നിരവധി പേരുടെ പ്രയത്നം ആവശ്യമാണ്. എന്നാൽ മനുഷ്യർ സ്ഥാപിച്ചതിന്റെ ഒരു ലക്ഷണവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇതോടെയാണ് അന്യഗ്രഹജീവകളാണ് ഇതിനുപിന്നിലെന്ന വിശ്വാസം ശക്തമായത്. എന്നാൽ, ഇക്കാര്യത്തിന്റെ സത്യാവസ്ഥ എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. ശാസ്ത്രലോകവും ഇതിനെക്കുറിച്ച് ഒന്നും തുറന്നുപറയുന്നില്ല. നേരത്തേ കണ്ടെത്തിയ ഫലകങ്ങളെക്കുറിച്ചുളള വിവരങ്ങളും പുത്തുവിട്ടിട്ടില്ല. സുരക്ഷാ കാരണങ്ങൾ മുൻനിറുത്തിയാണ് ഇതെന്നാണ് ശാസ്തലോകം പറയുന്നത്.
ഭൂമിയിൽ അന്യഗ്രഹജീവികൾ ആധിപത്യം സ്ഥാപിക്കുന്നതിന്റെ ലക്ഷണമാണ് ഇതൊണ് അന്യഗ്രഹ ജീവികളെ വിശ്വസിക്കുന്നവർ പറയുന്നത്. നേരത്തേ പറക്കും തളികകൾ പലയിടത്തും പ്രത്യക്ഷപ്പെട്ടെന്ന് ഇവർ അവകാശപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ സംഭവങ്ങൾ തങ്ങളുടെ വിശ്വാസം സത്യമാണെന്ന് തെളിയിക്കുന്നതാണെന്നാണ് അവർ പറയുന്നത്.
സ്റ്റാൻലി കുബ്രിക് സംവിധാനം ചെയ്ത പ്രശസ്ത ഹോളിവുഡ് ചിത്രം ' 2001 : എ സ്‌പേസ് ഒഡീസിയിൽ ' ഇതുപോലൊരു സ്തംഭത്തെ കാണാം.ചിത്രത്തിൽ അന്യഗ്രഹ ജീവികളാണ് ഈ സ്തംഭം നിർമിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ ആരാധകരിൽ ആരെങ്കിലും നിർമിച്ച് മരുഭൂമിയിൽ സ്ഥാപിച്ചതാകാൻ ഇടയുണ്ടെന്നാണ് അന്ന് ചില ഗവേഷകർ പറഞ്ഞിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |