തിരുവനന്തപുരം: നെടുമങ്ങാട് പനവൂർ മാങ്കുഴിയിൽ നവജാത ശിശുവിനെ കുഴിച്ച് മൂടിയ നിലയിൽ കണ്ടെത്തി. മാങ്കുഴി സ്വദേശി വിജിയുടെ വീട്ടിലാണ് സംഭവം. കിണറ്റിന് സമീപം കുഴിയെടുത്താണ് ശിശുവിനെ കുഴിച്ചു മൂടിയത്. 29 വയസുകാരിയായ വിജി ടെക്‌സ്റ്റൈൽസിലെ ജീവനക്കാരിയാണ്. ഇന്ന് രാവിലെ മുതൽ ഇവർ ഒളിവിലാണ്.
അയൽവാസികൾക്ക് കഴിഞ്ഞദിവസം മുതൽ വിജി ഗർഭിണിയാണോ എന്ന് സംശയമുണ്ടായിരുന്നു. എന്നാൽ വയറിൽ മുഴയാണെന്നാണ് വിജി അയൽവാസികളോട് പറഞ്ഞത്. വീടിനുളളിൽ രക്തവും മറ്റും കണ്ടതിനെ തുടർന്ന് അയൽവാസികൾ നടത്തിയ തിരച്ചിലിലാണ് കുഞ്ഞിനെ കുഴിച്ചുമൂടിയ നിലയിൽ കണ്ടത്. അഞ്ച് വർഷം മുമ്പ് ഭർത്താവ് വിജിയെ ഉപേക്ഷിച്ചിരുന്നു. നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |