തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചാരണാർത്ഥം എൽ.ഡി.എഫ് സംഘടിപ്പിക്കുന്ന വെബ്റാലി ഇന്ന് വൈകിട്ട് 6 മണിക്ക് നടക്കും. കൊവിഡ് പശ്ചാത്തലത്തിൽ റാലികളും പൊതുയോഗങ്ങളും പറ്റാത്തതിനാലാണ് വെബ് റാലി സംഘടിപ്പിക്കുന്നതെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ അറിയിച്ചു. വർത്തമാന രാഷ്ട്രീയ വിഷയങ്ങളിൽ ഇടതു മുന്നണിയുടെ നിലപാടുകളും എൽ.ഡി.എഫ് സർക്കാരിന്റെ വികസന നേട്ടങ്ങളും വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വെബ് റാലി ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ എല്ലാ വാർഡ് കേന്ദ്രങ്ങളിലും പ്രസംഗങ്ങൾ തത്സമയം ടെലിവിഷനിലും സമൂഹ മാദ്ധ്യമങ്ങളിലും കാണാം. കുറഞ്ഞത് അമ്പത് ലക്ഷം പേരെ വെബ് റാലിയിൽ അണിനിരത്തുമെന്നും കൺവീനർ വ്യക്തമാക്കി. വെബ് റാലി പ്രസംഗങ്ങൾ fb.com/ldfkeralam, fb.com/cpimkerala എന്നീ ഫേസ്ബുക്ക് പേജുകളിലും youtube.com/cpimkeralam എന്ന യൂട്യൂബ് ചാനലിലും തത്സമയം കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |