ചെങ്ങന്നൂർ : കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളെ കുത്തിനിറച്ചുപോയ വാഹനം ആരോഗ്യ വകുപ്പ് പിടികൂടി. പാണ്ടനാട് പി എച്ച് സെന്ററിനു സമീപത്തു നിന്ന് ഇന്നലെ രാവിലെയാണ് പതിനെട്ടോളം തൊഴിലാളികളുമായി പോയ ആപ്പേ ട്രക്ക് പിടികൂടിയത്. പി എച്ച് സെന്ററിൽ ഈ സമയം കൊവിഡ് പരിശോധന നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഹെൽത്ത് സൂപ്പർ വൈസർ കെ. ആറു, ജൂനിയർ ഹെൽത്ത് ഉദ്യോഗസ്ഥൻ വി.എസ് ബിജു, ജെ.പി .എച്ച്.എൻ അനീസ, ഡ്രൈവർ ജോസ് എന്നിവരുൾപ്പെട്ട സംഘമാണ് വാഹനം പിടികൂടിയത്. തൊഴിലാളികളിൽ മിക്കവരും മാസ്ക് ധരിച്ചിരുന്നില്ല. ഒരാഴ്ച മുമ്പ് ഈ വാഹനത്തിൽ സാമൂഹിക അകലം പാലിക്കാതെ ആളുകളെ കയറ്റിക്കൊണ്ടുപോയതിന് വാഹന ഉടമയ്ക്ക് താക്കീത് നൽകിയിരുന്നു. വാഹനം പൊലീസിന് കൈമാറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |