SignIn
Kerala Kaumudi Online
Wednesday, 07 January 2026 2.17 PM IST

കേന്ദ്രത്തിൽ നിന്ന് അദ്ദേഹത്തിന് ലഭിച്ച നിർദേശം, നിയമസഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി മത്സരിക്കുന്നതിൽ തീരുമാനം ഇങ്ങനെ

Increase Font Size Decrease Font Size Print Page
suresh-gopi

തദ്ദേശതിരഞ്ഞെടുപ്പിന്റെ ചൂടാറും മുമ്പേ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾക്ക് കേരളരാഷ്‌ട്രീയത്തിൽ അരങ്ങൊരുങ്ങി കഴിഞ്ഞു. ഭരണത്തുടർച്ചയ‌്ക്ക് എൽഡിഎഫും, ഭരണം പിടിക്കാൻ യുഡിഎഫും കരുക്കൾ നീക്കുകയാണ്. പരമാവധി സീറ്റുകൾ നേടുക എന്ന ലക്ഷ്യത്തോടെ പ്രമുഖരെ തിരഞ്ഞെടുപ്പ് ഗോദയിൽ അണിനിരത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്. അവരുടെ ഏറ്റവും താരപ്രചാരമേറിയ പേര് ഏതാണെന്ന് ചോദിച്ചാൽ സൂപ്പർ താരം സുരേഷ് ഗോപി എന്ന് ഒരു ഉത്തരമേയുണ്ടാകൂ. സുരേഷിനെ തൃശ്ശൂരോ, തിരുവനന്തപുരത്തോ മത്സരിപ്പിച്ചേക്കുമെന്ന തരത്തിൽ സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചകളും പുരോഗമിക്കുന്നുണ്ട്.

എന്നാൽ, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഒരിടത്തും സുരേഷ് ഗോപി മത്സരിക്കില്ല എന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. താരത്തിന്റെ ഒദ്യോഗിക ഫേസ്ബുക്ക് ടീം പേജിലാണ് ഇക്കാര്യം വ്യക്തമാക്കിയിക്കുന്നത്. നിരവധി സിനിമകളുമായി ബന്ധപ്പെട്ട് അദ്ദേഹം തിരക്കിലാണെന്നും, ബിജെപിയുടെ കേന്ദ്ര നിർദേശപ്രകാരം തിരഞ്ഞെടുപ്പ് പ്രചണങ്ങളിൽ പങ്കെടുക്കുമെന്നല്ലാതെ മത്സരിക്കില്ലെന്ന് ഫേസ്ബുക്ക് പേജിൽ വ്യക്തമാക്കിയിട്ടുണ്ട്.

NOTE: Online media reports stating Suresh Gopi's candidature in the upcoming Assembly polls are absolute cook ups. #SG...

Posted by Superstar Suresh Gopi on Thursday, 7 January 2021

TAGS: SURESH GOPI, ASSEMBLY ELECTION, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY