ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ സ്വീകരിക്കുന്നവരിൽ ഏതെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടായാൽ ഉത്തരവാദിത്തം പങ്കിടണമെന്ന മരുന്ന് കമ്പനികളുടെ ആവശ്യം കേന്ദ്ര സർക്കാർ തള്ളി. ഉത്തരവാദിത്തം മരുന്ന് കമ്പനികൾക്ക് മാത്രമായിരിക്കുമെന്നും, നഷ്ടപരിഹാരം അവർ തന്നെ നൽകണമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
ഒരു കുത്തിവയ്പ് കേന്ദ്രത്തിൽ ഒരു വാക്‌സിൻ മാത്രം ഉപയോഗിച്ചാൽ മതിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു. കൊവാക്‌സിനോ കൊവിഷീൽഡോ ഇവയിൽ ഏത് വാക്‌സിനാണ് ഉപയോഗിക്കേണ്ടതെന്ന് ലഭ്യതയ്ക്ക് അനുസരിച്ച് തീരുമാനിക്കാം.
അദ്യ തവണ ഏത് വാക്‌സിനാണോ സ്വീകരിച്ചത്, രണ്ടാം തവണയും അതേ വാക്‌സിൻ തന്നെ കുത്തിവയ്ക്കാൻ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശം നൽകി. രാജ്യത്ത് വാക്‌സിനേഷൻ മറ്റന്നാളാണ് ആരംഭിക്കുന്നത്. അതിനുമുമ്പ് 3000 വാക്‌സിനേഷൻ കേന്ദ്രങ്ങൾ സജ്ജമാകും. അടുത്ത മാസം ഇത് 5000 ആയി ഉയർത്തുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |