തിരുവനന്തപുരം: തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ തമിഴിലും തെലുങ്കിലും ട്വീറ്റ് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. മകരസംക്രാന്തി, പൊങ്കൽ ആശംസകളായിരുന്നു തന്റെ രണ്ട് ട്വീറ്റുകളിലൂടെ അദ്ദേഹം അറിയിച്ചത്.
మకర సంక్రాంతి జరుపుకునే వారందరికి తమ స్నేహితులు, కుటుంబ సభ్యులతో ఆనందంగా జరుపుకోవాలని కోరుకుంటూ శుభాకాంక్షలు తెలియ జేస్తున్నాను.
Happy #MakarSankranti— Pinarayi Vijayan (@vijayanpinarayi) January 14, 2021
'തങ്ങളുടെ കുടുംബങ്ങളോടൊപ്പം മകര സംക്രാന്തി ആഘോഷിക്കുന്ന എല്ലാവരെയും താൻ തന്റെ ആശംസകൾ അറിയിക്കുന്നു എന്നാണ് തെലുങ്ക് ഭാഷയിലുള്ള തന്റെ ട്വീറ്റിലൂടെ മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്.
பொங்கல் திருநாளை மகிழ்ச்சியுடன் கொண்டாடும் தமிழர்கள் அனைவருக்கும் என் இனிய பொங்கல் நல்வாழ்த்துக்களை தெரிவித்துக் கொள்கின்றேன்.
Happy #Pongal!— Pinarayi Vijayan (@vijayanpinarayi) January 14, 2021
'ആഹ്ലാദപൂർവം പൊങ്കൽ ആഘോഷിക്കുന്ന എല്ലാ തമിഴർക്കും തന്റെ പൊങ്കൽ ആശംസകൾ' എന്നും തമിഴ് ഭാഷയിലുള്ള ട്വീറ്റിലൂടെ മുഖ്യമന്ത്രി പറയുന്നുണ്ട്. 'പൊങ്കൽ' എന്നും 'മകരസംക്രാന്തി' എന്നുമുള്ള ഹാഷ്ടാഗുകളും അദ്ദേഹം തന്റെ ട്വീറ്റുകൾക്കൊപ്പം നൽകിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചും ആശംസകൾ നൽകികൊണ്ട് ട്വീറ്റുകൾക്ക് കീഴിലായി നിരവധി തമിഴരും തെലുങ്കരും കമന്റുകൾ പോസ്റ്റ് ചെയ്തിട്ടുള്ളതും കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |