മൂവാറ്റുപുഴ: ക്ളാസുകാരി അഞ്ജനയെ താരമാക്കി. ബഡ്ജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി തോമസ് ഐസക്ക് ചൊല്ലിയ കവിതകളിലൊന്ന് മൂവാറ്റുപുഴ റാക്കാട് മാനകുഴയ്ക്കൽ സന്തോഷ് ജിനി ദമ്പതികളുടെ രണ്ടാമത്തെ മകളായ അഞ്ജന സന്തോഷിന്റേതായിരുന്നു. വാളകം മാർസ്റ്റീഫൻ ഹയർസെക്കൻഡറി സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അഞ്ജനയുടെ കവിത കൊവിഡുകാലത്ത് സ്കൂൾ വിക്കിയിൽ ആരംഭിച്ച അക്ഷരവൃക്ഷത്തിലാണ് പ്രസിദ്ധീകരിച്ചത്. വൈറസ് ചുറ്റും പടരാതിരിക്കുവാൻ നമുക്കെന്തു ചെയ്യാം എന്ന കവിത സ്ക്കൂളിലാകെ ഹിറ്റായി. അദ്ധ്യാപകരും വിദ്യാർത്ഥികളും ഏറ്റുചൊല്ലി. ക്ലാസ് ടീച്ചർ എമി സി. പോളും കട്ടയ്ക്ക് ഒപ്പം നിന്നു. ബഡ്ജറ്റ് അവതരണ വേളയിലും കവിത എത്തിയതോടെ അഞ്ജനയും റാക്കാട് എന്ന കൊച്ചുഗ്രാമവും പ്രസിദ്ധമായി.
നൂറുകണക്കിന് ഫോൺകോളുകളാണ് അഞ്ജനയെ അഭിനന്ദിച്ച് എത്തുന്നത്. വാളകം പഞ്ചായത്ത് പ്രസിഡന്റ് ജോളിമോനും മെമ്പർമാരും വാളകം സ്ക്കൂളിലെ ടീച്ചർമാരും അഞ്ജനയെ വീട്ടിലെത്തി അഭിനന്ദിച്ചു. കന്നിക്കവിത തന്നെ ഹിറ്റായതോടെ എഴുത്തിൽ കൂടുതൽ ശ്രദ്ധിക്കുമെന്ന് അഞ്ജന കേരള കൗമുദിയോട് പറഞ്ഞു.
പിക്കപ്പ് വാൻ ഡ്രൈവറായ സന്തോഷിന് രണ്ട് പെൺകുട്ടികളാണ്. മൂത്തമകൾ ചിഞ്ചു ബീകോമിന് ഐരാപുരം ശ്രീശങ്കര കോളേജിൽ പഠിക്കുന്നു.ഭാര്യ ജിനുവിന് കുടിവെള്ളക്കമ്പനിയിലാണ് ജോലി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |