ഇലന്തൂർ : ആളില്ലാത്ത വീട് കുത്തിത്തുറന്ന് പണവും സ്വർണവും അപഹരിച്ച സംഭവത്തിൽ സിസിടിവി ദ്യശ്യങ്ങളും സമീപ കാലത്ത് ജയിലിൽ നിന്ന് പുറത്തിറങ്ങിയവരെയും കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി പൊലീസ്. വലിയ വട്ടം പേർക്കോട്ട് പീസ് കോട്ടേജിൽ ജോയമ്മയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. തനിച്ചു താമസിക്കുന്ന ജോയമ്മ കഴിഞ്ഞ ഏതാനും ദിവസമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആശുപത്രിയിൽ സഹായത്തിന് ഉണ്ടായിരുന്ന ആൾ കഴിഞ്ഞ ദിവസം വീട്ടിൽ എത്തിയപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്. ഉടൻ തന്നെ ആറന്മുള പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് അവർ സ്ഥലത്തെത്തി അന്വേഷണം നടത്തി. വീടിന്റെ മുൻവശത്തെ ഗ്രില്ലും പൂട്ടും പ്രധാന വാതിലും മെഷിൻ ഉപയോഗിച്ച് തകർത്ത ശേഷമാണ് മോഷ്ടാക്കൾ അകത്തു കയറിയത്. മുറികളുടെ പുട്ടും തകർത്ത മോഷ്ടാക്കൾ അലമാര കുത്തിത്തുറന്നാണ് സ്വർണ്ണവും പണവും കൊണ്ടുപോയത്. ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ജോയമ്മ തിരികെ എത്തിയതിനു ശേഷമേ മോഷണത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ. ആറന്മുള എസ്.എച്ച്.ഒ.ജി.സന്തോഷ് കുമാറിനാണ് അന്വേഷണ ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |