കോട്ടയം: പൊളിഞ്ഞ് വീഴാറായ കുടിലിന് ഒരു വാതിൽ വച്ചുതരാമോ എന്ന് ചോദിച്ച 98കാരി പാപ്പിയമ്മയ്ക്ക് പുത്തൻ വീടുതന്നെ വച്ചുനൽകാനൊരുങ്ങി ഡോ.ബോബി ചെമ്മണൂർ. ഫാഷൻ ഫോട്ടോഗ്രഫർ മഹാദേവൻ തമ്പിയാണ്, കതക് വേണമെന്ന പാപ്പിയമ്മയുടെ ആവശ്യം ബോബി ഫാൻസ് ആപ്പിലൂടെ ചൂണ്ടിക്കാട്ടിയത്.
ഡോ. ബോബിയും ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്‌റ്റും ചേർന്നാണ് വീട് വച്ചുനൽകുക. പാപ്പിയമ്മയെ കാണാൻ നേരിട്ടെത്തിയ ബോബി, വീടിന്റെ നടപടികൾക്കും തുടക്കമിട്ടു. ജീവകാരുണ്യ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനായാണ് അടുത്തിടെ ബോബി ഫാൻസ് ആപ്പ് പുറത്തിറക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |