തൃശൂർ: പ്രമുഖ ഹോം അപ്ളയൻസസ് ഗ്രൂപ്പായ ഗോപു നന്തിലത്ത് ജി - മാർട്ടിൽ 72-ാമത് റിപ്പബ്ളിക് ദിനാഘോഷത്തോട് അനുബന്ധിച്ച് ഗൃഹോപകരണങ്ങൾക്ക് 65 ശതമാനം വരെ ഡിസ്‌കൗണ്ടുമായി ഗ്രേറ്റ് ഓഫറിന് തുടക്കമായി. ഗൃഹോപകരണങ്ങളുടെ വിലവർദ്ധനയിൽ നിന്ന് രക്ഷനേടാൻ പ്രീ-ബുക്കിംഗ് സൗകര്യവും ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട്.
ലോകോത്തര ഗൃഹോപകരണ ബ്രാൻഡുകളുടെ ഉത്‌പന്നങ്ങൾ മികച്ച ഓഫറുകളോടെ അണിനിരത്തിയിരിക്കുന്നു. അയൺബോക്‌സ്, ഇൻവെർട്ടർ തുടങ്ങിയ മിനി ഹോം അപ്ളയൻസസ് ആകർഷകമായ ഓഫറുകളിലും കിച്ചൻ-ക്രോക്കറി ഉത്പന്നങ്ങൾ അഞ്ചു മുതൽ 65 ശതമാനം വരെ വിലക്കുറവിലും സ്വന്തമാക്കാം.
2,000 രൂപവരെ കാഷ്ബാക്ക്, ഒരു ഇ.എം.ഐ ബാക്ക്, നോ കോസ്‌റ്റ് ഇ.എം.ഐ., അഡിഷണൽ വാറന്റി, എക്‌സ്‌റ്റൻഡഡ് വാറന്റി, തവണകളായി പണം അടയ്ക്കാനുള്ള സൗകര്യം എന്നിങ്ങനെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് ആകർഷക ഫിനാൻസ് ഓഫറുകളും ഒരുക്കിയിരിക്കുന്നു.
പ്രമുഖ ബ്രാൻഡുകളുടെ സ്മാർട്ട്ഫോൺ, ലാപ്ടോപ്പ് എന്നിവയുടെ പ്രത്യേക വിഭാഗവും ഷോറൂമുകളിലുണ്ട്. ജി-മാർട്ട് എക്‌സ്‌ചേഞ്ച് ഓഫർ, ഓൺലൈൻ ഷോപ്പിംഗ്, കേരളത്തിൽ എവിടെയും ഡെലിവറി സൗകര്യം തുടങ്ങിയ സേവനങ്ങളും ഒരുക്കിയിരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |