ന്യൂഡൽഹി: ആരോഗ്യനില മോശമായതിനെത്തുടർന്ന് ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിനെ ഡൽഹിയിലെ എയിംസിലേക്ക് മാറ്റി. എഴുപത്തിരണ്ടുകാരനായ ലാലു റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ശ്വാസകോശ അണുബാധ രൂക്ഷമായതിനെത്തുടർന്നാണ് എയിംസിലേക്ക് മാറ്റിയത്. വൃക്ക സംബന്ധമായ പ്രശ്നങ്ങളുമുണ്ട്.ഇന്നലെ രാത്രിയാണ് അദ്ദേഹത്തെ വിമാന മാർഗം ഡൽഹിയിലെത്തിച്ചത്. വെള്ളിയാഴ്ച രാത്രി അദ്ദേഹത്തെ സന്ദർശിച്ച തേജസ്വി യാദവ് പിതാവിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് ആശങ്ക മാദ്ധ്യമങ്ങളോട് പങ്കുവച്ചിരുന്നു.
പിതാവിന് മികച്ച ചികിത്സ നൽകണമെന്ന് തേജസ്വി യാദവ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനോട് ആവശ്യപ്പെട്ടിരുന്നു. കാലത്തീറ്റ കുംഭകോണ കേസിൽ 2017 ഡിസംബർ മുതൽ ലാലു പ്രസാദ് യാദവ് ജയിലിലാണ്. അനാരോഗ്യം മൂലം പിന്നീട് ജാർഖണ്ഡിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |