ലഖ്‌നൗ: വീട്ടിൽ മദ്യം സൂക്ഷിക്കാൻ ലൈസൻസ് നിർബന്ധമാക്കി ഉത്തർപ്രദേശ് സർക്കാർ. ഒരു വ്യക്തിയ്ക്ക് നിർദ്ദിഷ്ട പരിധിയേക്കാൾ കൂടുതൽ മദ്യം വാങ്ങിക്കണമെങ്കിലോ, കൈവശം വയ്ക്കണമെങ്കിലോ ലൈസൻസ് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവാണ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്.
ലോക്ക് ഡൗണിനെത്തുടർന്നുണ്ടായ വരുമാനനഷ്ടം നികത്താനാണ് സർക്കാരിന്റെ നടപടി. ഒരാൾക്ക് ആറ് ലിറ്റർ മദ്യം വാങ്ങാനും, കൈവശം വയ്ക്കാനും അനുവാദമുണ്ട്. അതിൽ കൂടുതൽ മദ്യം ഉപയോഗിക്കുന്നതിനാണ് എക്‌സൈസ് ലൈസൻസ് നിർബന്ധമാക്കിയത്.
ആറ് ലിറ്ററിൽ കൂടുതൽ മദ്യം കൈവശം വയ്ക്കുന്നവർ പ്രതിവർഷം 12,000 രൂപയും, 51,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും നൽകി ലൈസൻസ് നേടണം.ചില്ലറ വ്യാപാരികൾക്കുള്ള ലൈസൻസ് ഫീസ് 7.5 ശതമാനമായി ഉയർത്തി. ബിയറിന്റെ എക്‌സൈസ് തീരുവ കുറച്ചു. പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന പഴങ്ങൾ ഉപയോഗിച്ച് വീഞ്ഞ് ഉണ്ടാക്കുന്നവർക്ക് എക്‌സൈസ് തീരുവ അഞ്ച് വർഷത്തേക്ക് സർക്കാർ ഒഴിവാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |