ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലി നടത്താനുള്ള തയ്യാറെടുപ്പിലാണ് കർഷക സംഘടനകൾ.. ഇതിന് പിന്നാലെ കാർഷിക നിയമങ്ങളിൽ കർഷകർ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ബഡ്‌ജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്നിന് പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്ന് സംഘടനകൾ അറിയിച്ചു.. ഫെബ്രുവരി ഒന്നിന് വിവിധ സ്ഥലങ്ങളിൽ നിന്ന് പാർലമെന്റിലേക്ക് കാൽനടയായി മാർച്ച് നടത്തുമെന്ന് ക്രാന്തികാരി കിസാൻ യൂണിയൻ നേതാവ് ദർശൻ പാൽ പറഞ്ഞു.
റിപ്പബ്ലിക് ദിനത്തിൽ നടത്തുന്ന ട്രാക്ടർ റാലിക്ക് ഡൽഹി പൊലീസ് അനുമതി നൽകിയിരുന്നു. പ്രതിഷേധക്കാർക്ക് ഡൽഹിയിൽ പ്രവേശിക്കാമെന്നും എന്നാൽ റിപ്പബ്ലിക് ദിന പരേഡിന് തടസ്സമുണ്ടാക്കരുതെന്നും ഡൽഹി പൊലീസ് നിർദേശിച്ചിട്ടുണ്ട്. രാജ്പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ചതിനു ശേഷം മാത്രമേ ട്രാക്ടർ റാലി നടത്താൻ പാടുള്ളൂ എന്നും നിർദേശമുണ്ട്. .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |