കാസർകോട്: ‘നവകേരള സൃഷ്ടിക്കായി വീണ്ടും എൽ.ഡി.എഫ്" എന്ന മുദ്രാവാക്യവുമായി സംഘടിപ്പിക്കുന്ന വികസനമുന്നേറ്റ ജാഥകളിൽ വടക്കൻമേഖലാജാഥ ഇന്ന് വൈകിട്ട് മൂന്നിന് ഉപ്പളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവന്റെ നേതൃത്വത്തിലാണ് ജാഥ.
കെ.പി. രാജേന്ദ്രൻ (സി.പി.ഐ), അഡ്വ. പി. സതീദേവി (സി.പി.എം), പി.ടി. ജോസ് (കേരള കോൺഗ്രസ് എം), കെ. ലോഹ്യ (ജനതാദൾ എസ്), പി.കെ. രാജൻ (എൻ.സി.പി), ബാബു ഗോപിനാഥ് (കോൺഗ്രസ് എസ്), കെ.പി. മോഹനൻ (ലോക് താന്ത്രിക് ജനതാദൾ), ജോസ് ചെമ്പേരി (കേരള കോൺഗ്രസ് ബി), കാസീം ഇരിക്കൂർ (ഐ.എൻ.എൽ) എന്നിവരാണ് ജാഥാംഗങ്ങൾ.
കാസർകോട്ടെ സ്വീകരണം വൈകിട്ട് നാലിന് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കും. നാളെ രാവിലെ 10ന് ചട്ടഞ്ചാലിലും 11ന് കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തും മണ്ഡലംതല സ്വീകരണം നൽകും. വൈകിട്ട് മൂന്നിന് തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ കാലിക്കടവിലാണ് സ്വീകരണം. തുടർന്ന് കണ്ണൂരിലേക്ക് തിരിക്കും. പയ്യന്നൂരിലെ സ്വീകരണത്തിന് ശേഷം കല്ല്യാശ്ശേരിയിൽ പര്യടനം സമാപിക്കും. ജാഥ 26ന് തൃശൂരിൽ സമാപിക്കും. സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം നയിക്കുന്ന തെക്കൻ ജാഥ നാളെ എറണാകുളത്ത് സി.പി.ഐ ദേശീയസെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |