തിരുവനന്തപുരം : പത്താം ക്ലാസ് വരെ അടിസ്ഥാന യോഗ്യതയുള്ളവർക്കായി 20, 25, മാർച്ച് 6 തീയതികളിൽ പി.എസ്.സി നടത്തുന്ന പൊതുപ്രാഥമിക പരീക്ഷയ്ക്ക് ഹാജരാകാൻ കഴിയാത്തവർക്ക് മാർച്ച് 13 ലേക്ക് തീയതി മാറ്റി അനുവദിക്കും.
പരീക്ഷാ ദിവസങ്ങളിലോ, തൊട്ടടുത്ത ദിവസങ്ങളിലോ പ്രസവ തീയതി വരുന്നതും പ്രസവം കഴിഞ്ഞതുമായ സ്ത്രീകൾ, കൊവിഡ് പോസിറ്റീവ് ആയവർ, ഗുരതരമായ അപകടം സംഭവിച്ചവർ, അംഗീകൃത യൂണിവേഴ്സിറ്റികളുടെ പരീക്ഷകളോ സർക്കാർ സർവീസിലേക്കുള്ള മറ്റ് പരീക്ഷകളോ ഉള്ളവർ എന്നിവർ ഇതു സംബന്ധിച്ച സ്വീകാര്യമായ സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷ നൽകണം. jointce.psc@kerala.gov.in എന്ന ഇ.മെയിൽ ഐഡിയിലാണ് അപേക്ഷ നൽകേണ്ടത്. പരീക്ഷാ തീയതിയ്ക്കു മുമ്പു ലഭിക്കുന്ന അപേക്ഷകളേ പരിഗണിക്കൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |