
ന്യൂഡൽഹി: 10-ാം ക്ലാസ് സയൻസ്,സോഷ്യൽ സയൻസ് പരീക്ഷാ ഘടനയിൽ മാറ്റം വരുത്തി സെൻട്രൽ ബോർഡ് ഒഫ് സെക്കൻഡറി എഡ്യുക്കേഷൻ. ഇതു സംബന്ധിച്ച മാർഗനിർദ്ദേശം സി.ബി.എസ്.ഇ പുറത്തിറക്കി.
ബയോളജി,കെമിസ്ട്രി,ഫിസിക്സ് എന്നിങ്ങനെ മൂന്നായി തിരിച്ചായിരിക്കും സയൻസ് പരീക്ഷാ ചോദ്യപേപ്പർ ലഭിക്കുക. സോഷ്യൽ സയൻസ് പേപ്പറിന് ഹിസ്റ്ററി,ജോഗ്രഫി,പൊളിറ്റിക്കൽ സയൻസ്,ഇക്കണോമിക്സ് എന്നിങ്ങനെ നാല് ഭാഗങ്ങളുണ്ടാകും. ചോദ്യം തന്നിരിക്കുന്ന രീതിയിൽ ഓരോ ഭാഗങ്ങളായി തിരിച്ചു വേണം വിദ്യാർത്ഥികൾ ഉത്തരങ്ങളെഴുതാൻ. ഓരോ സെക്ഷൻ എഴുതും മുമ്പ് അതേതു ഭാഗമെന്ന് തലക്കെട്ടിട്ട് വ്യക്തമാക്കണം. ഇത്തരത്തിലല്ലാത്ത ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തില്ലെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി. ഉത്തരക്കടലാസ് മൂല്യനിർണയ നിലവാരം ഉയർത്തുകയാണ് പുതിയ നീക്കത്തിലെ ലക്ഷ്യം. പുതിയ രീതിയിൽ വിദ്യാർത്ഥികൾക്ക് പരീക്ഷാപരിശീലനം നൽകണമെന്ന് സ്കൂളുകൾക്ക് സി.ബി.എസ്.ഇ നിർദ്ദേശം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |