കൊല്ലം: ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി എന്നും ശബരിമല വിഷയത്തിൽ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ടുള്ള കേസിൽ നിന്നും രക്ഷപ്പെടുകയാണ് വേണ്ടതെന്നും നടൻ കൊല്ലം തുളസി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രാവശ്യം കുണ്ടറയിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി ജനവിധി തേടിയ ആളാണ് കൊല്ലം തുളസി.
ശബരിമലയുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശത്തിൽ ബിജെപി തന്നെ പിന്തുണച്ചില്ലെന്നും പാർട്ടിയുമായി ഇപ്പോൾ താൻ സഹകരിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഒരു മലയാള സ്വകാര്യ വാർത്താ ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. തനിക്ക് സിപിഐ സ്ഥാനാർത്ഥിയാകാൻ ആഗ്രഹമുണ്ടെന്നും കൊല്ലം തുളസി പറയുന്നു.
ശബരിമലയിൽ പ്രശ്നം വന്നപ്പോൾ തനിക്കെന്ത് ഒരു ലോക്കൽ നേതാവ് പോലും ചോദിച്ചില്ലെന്നും അതിൽ തനിക്ക് വിഷമമുണ്ടെനും കൊല്ലം തുളസി പറഞ്ഞു.
തന്നെ ആർക്കും വേണ്ടെന്നും താൻ കുടുങ്ങിക്കിടക്കുന്ന കേസിൽ നിന്നും രക്ഷപ്പെടുകയാണ് ഇപ്പോൾ വേണ്ടതെന്നും നടൻ പറയുന്നു. ബിജെപിയിലെ നേതാക്കൾക്ക് പാർട്ടിയോട് കൂറില്ലെന്ന് കുറ്റപ്പെടുത്തിയ കൊല്ലം തുളസി തനിക്ക് പൊതുരംഗത്ത് സജീവമാകാൻ താത്പര്യമുണ്ടെന്നും പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |