ന്യൂഡൽഹി: റിപബ്ലിക്ക് ദിനത്തിലെ കർഷകരുടെ ട്രാക്ടർ റാലിക്കിടെ ചെങ്കോട്ടയിൽ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 20 പേരുടെ ഫോട്ടോ കൂടി പുറത്തുവിട്ട് ഡൽഹി പൊലീസ്. വീഡിയോ ദൃശ്യങ്ങളിൽ നിന്നാണ് ഇവരുടെ ചിത്രങ്ങൾ തയ്യാറാക്കിയതെന്ന് പൊലീസ് അറിയിച്ചു.
ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. നേരത്തെ അക്രമസംഭവങ്ങളിൽ ഉൾപ്പെട്ട 200 പേരുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. അതിന്റെ തുടർച്ചയായാണ് 20 പേരുടെ കൂടി ഫോട്ടോ ഇപ്പോൾ പുറത്തുവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |