ആറ്റുകാൽ അമ്പലത്തിലേക്ക് പോകാൻ ഓട്ടോറിക്ഷ വിളിച്ചപ്പോഴുളള അനുഭവം വിവരിക്കുന്ന യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു. ഡീസസലിന്റെയും പെട്രോളിന്റെയും വില കുതിച്ചുയർന്നിട്ടും ഓട്ടോ ചാർജായി ബസുകൂലി മാത്രം വാങ്ങിക്കുകയും അധികം കൊടുത്ത പണം നിർബന്ധപൂർവം തിരിച്ചേൽപ്പിക്കുകയും ചെയ്യുന്ന ഓട്ടോ ഡ്രൈവറെക്കുറിച്ചാണ് ഫേസ്ബുക്ക് പോസ്റ്റിൽ വിവരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്തെ കരമന ജംഗ്ഷനിൽ നിന്നും ഞാനും അച്ഛനും അമ്മയും ആറ്റുകാൽ അമ്പലത്തിലേക്ക് പോകുവാൻ ആയി ഒരു ഓട്ടോക് കൈകാണിച്ചു.
ഓട്ടോ അടുത്തു കൊണ്ടു നിറുത്തി.
ചേട്ടാ ആറ്റുകാൽ ക്ഷേത്രത്തിലേക്ക് സവാരി പോകുമോ? ഞാൻ ചോദിച്ചു.
പോകും. എന്ന മറുപടി കിട്ടി.
എത്രയാകും?
വളരെ നിസ്സംഗതയോടെ ചേട്ടൻ 30 എന്നു പറഞ്ഞു. നിങ്ങൾ മൂന്നുപേരല്ലേ മുപ്പത് രൂപ മതി. ഓട്ടോ ചേട്ടൻ പറഞ്ഞു.
ഓട്ടോയിൽ കയറിയ ഞാൻ ചോദിച്ചു, ചേട്ടാ ഇപ്പോൾ സവാരി ഒക്കെ കിട്ടുന്നുണ്ടോ?
കുറവാണ്, അതും നിസ്സംഗതയോടെ പറഞ്ഞു.
കുറച്ചു നേരത്തെ മൗനത്തിനു ശേഷം, ഓട്ടോ ചേട്ടൻ പറഞ്ഞു. ഞാൻ കരമന സ്റ്റാൻഡിൽ ആണ് ഓടുന്നത്. ആറ്റുകാൽ അമ്മയുടെ ഉത്സവം നടക്കുന്ന സമയത്ത്, ആറ്റുകാൽ ക്ഷേത്രത്തിൽലേക് ഉള്ള സവാരി ഫ്രീ ആയിരിക്കും.
പക്ഷെ ഇപ്പോൾ അതല്ല അവസ്ഥ. ജീവിക്കാൻ വേണ്ടി ആണ് ഞാൻ നിങ്ങൾ ബസിനു കൊടുക്കേണ്ട കാശ് പറഞ്ഞത്.
ആറ്റുകാൽ ക്ഷേത്രത്തിൽ എത്തി. ഞാൻ 50 രൂപ കൊടുത്തു. ബാക്കി വേണ്ട എന്നു പറഞ്ഞു.
അമ്മയുടെ നടയിൽ ആണ് നമ്മൾ, ഞാൻ കാശ് കൂടുതൽ മേടികില്ല. ദയവായി ബാക്കി കാശ് വാങ്ങിക്കു. ഞാൻ ആ കാശ് വാങ്ങി.
ഓട്ടോ ചേട്ടൻ ഒരു ചെറു പുഞ്ചിരിയോടെ ആറ്റുകാൽ അമ്മയെ തൊഴുത്തിട്ടു മുമ്പോട്ടു പോയി.
ആ ഓട്ടോ ചേട്ടൻ ഇപ്പോഴും മനസിൽ നിന്നും മായുന്നില്ല.
വൽക്കഷ്ണം ഡീസെൽ വില വളരെ ഉയരത്തിൽ ആണ്. ഓട്ടോ കാശ് ഇതുവരെ കൂടിയിട്ടില്ല. ഓട്ടവും കുറവാണ്. ഇവരുടെ ഈ അവസ്ഥയും നമ്മൾ കാണണം, കേൾക്കണം.!!!!!
ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്തെ കരമന ജംഗ്ഷനിൽ നിന്നും ഞാനും അച്ഛനും അമ്മയും ആറ്റുകാൽ അമ്പലത്തിലേക്ക് പോകുവാൻ ആയി ഒരു...
Posted by Aneesh Omana Raveendran on Sunday, 21 February 2021
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |