തലശ്ശേരി: വാഹന മോഷ്ടാക്കൾ തലശ്ശേരിയിൽ അറസ്റ്റിലായി. തിരുവനന്തപുരം ശംഖുമുഖത്തെ ആർ.സി.സി. കോളേജിനടുത്ത് താമസിക്കുന്ന പുതുവപുത്തൻപുരയിൽ സോണി മോസസ് (36), ആലപ്പുഴ തവടി ചക്കുളത്ത് കാവിന് സമീപം പാടത്ത് മുതുവൻ വീട്ടിൽ സുമേഷ് (37) എന്നിവരാണ് അറസ്റ്റിലായത്. മോഷ്ടിച്ച ഇരു ചക്രവാഹനത്തിൽ കുതിക്കുന്നതിനിടയിൽ ദേശീയപാതയിൽ സഹകരണ ആശുപത്രിക്കടുത്ത് വച്ചാണ് ഇരുവരും തലശ്ശേരി എസ്.ഐ. അഷ്‌റഫിന്റെ പിടിയിലായത്. വാഹന പരിശോധനക്കിടയിൽ സംശയകരമായി കാണപ്പെട്ട പ്രതികളെ ചോദ്യം ചെയ്‌തപ്പോഴാണ് വാഹനം മോഷ്ടിച്ചതാണെന്ന് തിരിച്ചറിഞ്ഞത്. പാദരക്ഷ മൊത്തക്കച്ചവടക്കാർ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിൽ ലോഗൻസ് റോഡിലെ സൗഭാഗ്യ റസിഡൻസിക്ക് മുന്നിൽ നിർത്തിയിട്ട ബൈക്ക് മോഷണം പോയതായി പൊലീസിൽ പരാതിയുണ്ടായിരുന്നു ഇതാണ് പ്രതികളിൽ നിന്നും പിടികൂടിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഉൾപ്പെടെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇരുവർക്കുമെതിരെ വാഹന മോഷണക്കേസുകളുള്ളതായി തലശ്ശേരി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |