മൈസൂരു: ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയുടെ കണ്ണിൽ വിരൽ കുത്തിറിക്കി 12 കാരൻ. അപ്രതീക്ഷിത തിരിച്ചടിയിൽ പതറിപ്പോയ പുലി ജീവനും കൊണ്ട് പാഞ്ഞു. മൈസൂരുവിലെ കടക്കോളയ്ക്ക് സമീപത്തെ ബീരഗൗഡനഹുണ്ഡി ഗ്രാമത്തിലെ ഫാംഹൗസിൽ കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സിനിമയെപ്പോലും വെല്ലുന്ന സംഭവംങ്ങൾ അരങ്ങേറിയത്. പുലിയെ തുരത്തിയ നന്ദൻ ഇപ്പോൾ നാട്ടിൽ സൂപ്പർഹീറോയാണ്.
അച്ഛന്റെ ഉടമസ്ഥതയിലുള്ള ഫാംഹൗസിൽ കന്നുകാലികൾക്ക് തീറ്റകൊടുക്കാനായി എത്തിയതായിരുന്നു നന്ദൻ. അച്ഛൻ രവിയും ഒപ്പമുണ്ടായിരുന്നു. കാലികൾക്ക് പുല്ല് നൽകവേ വൈക്കോൽ കൂനയിൽ ഒളിച്ചിരുന്ന പുലി പുലി നന്ദന്റെമേൽ ചാടിവീഴുകയായിരുന്നു. തോളിലും കഴുത്തിലും കടിക്കുകയും ചെയ്തു. തൊട്ടടുത്തുതന്നെ നന്ദന്റെ അച്ഛൻ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് ഒന്നും ചെയ്യാനായില്ല. പുലിയുടെ ആക്രമണത്തിൽ ആദ്യം ഒന്നുപകച്ചുപോയെങ്കിലും സമനില വീണ്ടെടുത്ത നന്ദൻ പുലിയുടെ കണ്ണിൽ തന്റെ തള്ളവിരൽ ശക്തിയായി കുത്തിയിറക്കി. ഇതിന്റെ വേദനയിൽ പുലി പിടിവിടുകയും സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഓടിയൊളിക്കുകയും ചെയ്തു.
കഴുത്തിൽനിന്നും തോളിൽനിന്നും രക്തം വാർന്നൊഴുകിയ നന്ദനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാലൻ അപകടനില തരണംചെയ്തുവെന്ന് ഡോക്ടർമാർ പറഞ്ഞു. പുലിക്കായി പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |