തിരുവനന്തപുരം: യു.എ.ഇ കോൺസുൽ ജനറലായിരുന്ന ജമാൽ ഹുസൈൻ അൽസാബിയുടെ മുൻ ഗൺമാൻ ജയഘോഷിനെ വീണ്ടും കാണാതായി. രാവിലെ ഭാര്യയെ ജോലി സ്ഥലത്ത് എത്തിച്ചതിന് ശേഷമാണ് ജയഘോഷിനെ കാണാതായത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ജയഘോഷിന്റെ സ്‌കൂട്ടർ നേമം പൊലീസിനു ലഭിച്ചു. താൻ വലിയ മാനസിക സംഘർഷത്തിലാണെന്നും മാറിനിൽക്കുകയാണെന്നും എഴുതിയ ജയഘോഷിന്റെ കത്തും പൊലീസിന് ലഭിച്ചിട്ടുണ്ട്.
രണ്ടാം തവണയാണ് ജയഘോഷിനെ കാണാതാവുന്നത്. സ്വർണക്കടത്ത് കേസിൽ അന്വേഷണം മുറുകുന്നതിനിടെ കഴിഞ്ഞ ജൂലായ് 16 ന് രാത്രിയാണ് ജയഘോഷിനെ ആദ്യം കാണാതായത്. പിറ്റേന്ന് കയ്യിൽ മുറിവേറ്റ് അവശനിലയിൽ ജയഘോഷിനെ കണ്ടെത്തുകയായിരുന്നു.
ജയഘോഷ് യു.എ.പി.എ കേസിൽ 139ാം സാക്ഷിയാണ്. കേസിലെ മുഖ്യപ്രതികളായ പി.എസ്. സരിത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർ അറസ്റ്റിലായതിനു പിന്നാലെ ജയഘോഷ് നടത്തിയ ആത്മഹത്യാശ്രമം വാർത്തയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |