വെള്ളിയാമറ്റം: 6 വയസ്സുള്ള കുട്ടിയെ ഉപദ്രവിച്ച സംഭവത്തിൽ മാതാവും കാമുകനും പിടിയിൽ. കിഴക്കേ മേത്തൊട്ടി വേലംപറമ്പിൽ വീട്ടിൽ നിന്നും മുടക്കൽ വീട്ടിൽ താമസിക്കുന്ന മനോജിന്റെ ഭാര്യ അനു (26), കൂവക്കണ്ടം മച്ചിയാനിക്കൽ ജിതിൻ (24) എന്നിവരെയാണ് കാഞ്ഞാർ പൊലീസ് അറസ്റ്റ് ചെയ്തത്. അനുവിന്റെ ഭർത്താവിന്റെ സുഹൃത്ത് ജിതിനുമായി മനോജ് സ്ഥിരമായി മദ്യപിച്ചിരുന്നു. ഇതിനിടെ അനുവും ജിതിനും പ്രണയത്തിലായി. ഇതോടെ അനുവിന്റെ ഭർത്താവ് നാട് വിട്ടു. കഴിഞ്ഞ ദിവസം ജിതിൻ അനുവിന്റെ കുട്ടിയെ ദേഹോപദ്രവം ഏൽപ്പിച്ചു. ഇത് സംബന്ധിച്ച് കുട്ടി അടുത്ത കൂട്ടുകാരോട് വിവരം പറഞ്ഞതോടെ അയൽ വാസികൾ സംഭവം ചൈൽഡ് ലൈനെ അറിയിച്ചു. ചൈൽഡ് ലൈന്റെ നിർദേശ പ്രകാരം കാഞ്ഞാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വോഷണം നടത്തി ഇരുവരെയും പിടികൂടി കോടതയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കാഞ്ഞാർ സി.ഐ വി.കെ ശ്രീജേഷിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ പി.എം.ബാബു, സജി.പി.ജോൺ, എഎസ്ഐ ഉബൈസ്, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ബിജു, ടുബി, സെൽമ എന്നവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |