കൊളംബോ : വെറ്ററൻ ശ്രീലങ്കൻ താരം ഉപുൽ തരംഗ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 15 വർഷത്തോളം ലങ്കൻ കുപ്പായമണിഞ്ഞ 36കാരനായ തരംഗ കുറഞ്ഞകാലം ക്യാപ്ടനുമായിരുന്നു.2005ൽ ഇന്ത്യയ്ക്ക് എതിരെ അഹമ്മദാബാദിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഉപുൽ തരംഗ 2019ൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലാണ് അവസാനമായി കളിച്ചത്.
31 ടെസ്റ്റുകൾ കളിച്ചിട്ടുള്ള തരംഗ മൂന്ന് സെഞ്ച്വറികളും എട്ട് അർദ്ധസെഞ്ച്വറികളുമടക്കം 1754 റൺസ് നേടിയിട്ടുണ്ട്.
235 ഏകദിനങ്ങളിൽ നിന്ന് 15 സെഞ്ച്വറികളും 37 അർദ്ധസെഞ്ച്വറികളുമടക്കം നേടിയത് 6951 റൺസ്.
26 ട്വന്റി-20കളിൽ നിന്ന് നേടിയത് 407 റൺസാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |