ലക്‌നൗ: ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിലെ ദേശീയപാതയിൽ വിദ്യാർത്ഥിനിയെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. വിവസ്ത്രയായ നിലയിലായിരുന്നു പെൺകുട്ടി. ബിഎ രണ്ടാം വർഷ വിദ്യാർത്ഥിനിയായ പെൺകുട്ടി ഇപ്പോൾ ലക്നൗവിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
വിദ്യാർത്ഥിനിക്ക് 72 ശതമാനം പൊള്ളലേറ്റിറ്റുണ്ട്. എന്നിരുന്നാലും ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റായ് ഖേഡ ഗ്രാമത്തിനടുത്തുള്ള വയലിൽവച്ച് മൂന്ന് പേർ തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്ന് പെൺകുട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ബലാത്സംഗ ശ്രമം തടഞ്ഞപ്പോൾ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തുകയായിരുന്നുവെന്ന് വിദ്യാർത്ഥിനി പറഞ്ഞു. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൂടുതൽ പേർ സംഭവത്തിന് പിന്നിലുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. കോളേജിലെയും, പ്രദേശത്തെ മറ്റ് സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. സഹപാഠികൾ ഉൾപ്പടെ നിരവധി പേരെ ചോദ്യം ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ ഫോൺ കോൾ വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
കേസ് അന്വേഷണത്തിന് ഡിവൈഎസ്പിയുടെയും സ്‌പെഷൽ ഓപ്പറേഷൻ ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ മൂന്ന് ടീമിനെ നിയോഗിച്ചിട്ടുണ്ട്.കൂടാതെ അഞ്ച് പൊലീസുകാരുടെ മറ്റൊരു സംഘം ലഖ്‌നൗവിലെ ആശുപത്രിയിൽ നിലയുറപ്പിച്ചിട്ടുണ്ട്. പൊള്ളലേറ്റ പെൺകുട്ടി സ്വാമി ചിൻമയാനന്ദിന്റെ മമുക്ഷു ആശ്രമം ട്രസ്റ്റ് നടത്തുന്ന സ്വാമി ശുക്‌ദേവനന്ദ് പോസ്റ്റ് ഗ്രാജുവേറ്റ് കോളേജിലെ വിദ്യാർത്ഥിനിയാണ്.
तिलहर थानाक्षेत्र के अंतर्गत नगरीय मोड़ के पास से अर्द्धजली अवस्था में महिला के मिलने के संबंध मे श्री एस. आनन्द पुलिस अधीक्षक महोदय #shahjahanpurpol का वक्तव्य। #uppolice @uppolice @adgzonebareilly @igrangebareilly @dgpup @ANINewsUP @aajtak @News18UP @News18India @bstvlive pic.twitter.com/vfSeXTJbTs
— SHAHJAHANPUR POLICE (@shahjahanpurpol) February 22, 2021