SignIn
Kerala Kaumudi Online
Friday, 23 April 2021 4.30 AM IST

ആഴക്കടൽ മത്സ്യബന്ധന വിവാദം: എം.ഡി ധാരണാപത്രം ഒപ്പിട്ടത് സർക്കാരറിയാതെ- മുഖ്യമന്ത്രി

cm-

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനത്തിന് നാന്നൂറ് യാനങ്ങളും അഞ്ച് മദർ വെസലുകളും ലഭ്യമാക്കാനുള്ള ധാരണാപത്രം ഇ.എം.സി.സി കമ്പനിയുമായി ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ എം.ഡി എൻ.പ്രശാന്ത് ഒപ്പു വച്ചത് സർക്കാരിനെയോ,ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ ചുമതലയുള്ള അ‌ഡിഷണൽ ചീഫ്സെക്രട്ടറിയെയോ പോലും അറിയിക്കാതെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഈ മാസം രണ്ടിനാണ് ധാരണാപത്രം ഒപ്പ് വച്ചത്. സർക്കാരിനെ അറിയിക്കാതെ എം.ഡി ഒപ്പു വച്ച ധാരണാപത്രം സംസ്ഥാന സർക്കാരിന്റെ ഫിഷറീസ് നയത്തിന് അനുസൃതമല്ലെന്നും, എം.ഡിയുടെ നടപടിയെ പൂർണ്ണമായി തള്ളിക്കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ടാണ് വിഷയം ശ്രദ്ധയിൽപ്പെട്ടയുടനെ ധാരണാപത്രം റദ്ദാക്കാൻ കെ.എസ്.ഐ.എൻ.സിക്ക് സർക്കാർ നിർദ്ദേശം നൽകിയത്.ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശത്തോ, രാജ്യത്തിനകത്തോ ഉള്ള കോർപ്പറേറ്റുകൾക്ക് അനുമതിയില്ലെന്ന പ്രഖ്യാപിത നയം നിലനിൽക്കെ, മറിച്ചുള്ളൊരു ധാരണാപത്രവും സർക്കാരിന് ബാധകമല്ല. ഫിഷറീസ് വകുപ്പ് ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സർക്കാരിന്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധമായ പരാമർശങ്ങളുള്ള ധാരണാപത്രത്തിൽ കെ.എസ്.ഐ.എൻ.സി ഒപ്പു വയ്ക്കാനിടയായ സാഹചര്യം അന്വേഷിക്കാൻ അഡിഷണൽ ചീഫ്സെക്രട്ടറി ടി.കെ. ജോസിനെ ചുമതലപ്പെടുത്തി. ഇതിന്റെ പേരിൽ ജനങ്ങളെയും മത്സ്യത്തൊഴിലാളികളെയും തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയമുതലെടുപ്പ് നടത്താൻ പ്രതിപക്ഷനേതാവും ബി.ജെ.പി നേതാക്കളും ശ്രമിച്ചാൽ അതിവിടെ ചെലവാകില്ല.

കമ്പനിക്ക് കേന്ദ്ര ക്ലിയറൻസ് കിട്ടി: വി.മുരളീധരനെ തള്ളി മുഖ്യമന്ത്രി

ഇ.എം.സി.സി കടലാസ് കമ്പനിയാണെന്ന് സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നുവെന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ വാദത്തെയും മുഖ്യമന്ത്രി തള്ളി. ഇതുമായി ബന്ധപ്പെട്ട കൺസെപ്റ്റ് നോട്ട് 2019 ആഗസ്റ്റ് മൂന്നിന് ലഭിച്ചപ്പോൾ തന്നെ, വിദേശ കമ്പനിയുടെ പേരുള്ളതിനാൽ ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിക്ക് വിശദാംശങ്ങളാരാഞ്ഞ് കത്തെഴുതിയിരുന്നു. ഇത് എൻജിനിയറിംഗ് പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റ് സ്ഥാപനമാണെന്നും ഇതിന് ഹ്രസ്വകാല വാടകയ്ക്കെടുത്ത കെട്ടിടത്തിൽ ഓഫീസുണ്ടെന്നും, ഷിബു വർഗീസ് പ്രസിഡന്റാണെന്നും വിദേശമന്ത്രാലയത്തിന്റെ കത്തിൽ പറഞ്ഞിട്ടുണ്ട്. 2020 ഒക്ടോബർ 30ന് ഇ.എം.സി.സി ഒരു റിപ്പോർട്ട് ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറിയിരുന്നു. കമ്പനിയുടെ വിശ്വാസ്യത തെളിയിക്കുന്നതിനാവശ്യമായ രേഖകളുമായി ഇന്ത്യൻ കോൺസുലേറ്റ് ജനറലിനെ ബന്ധപ്പെടാനാവശ്യപ്പെട്ട് ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി വീണ്ടും കത്ത് നൽകി. കമ്പനിയെന്താണെന്നും അതിന്റെ പ്രവർത്തനങ്ങളെന്തൊക്കെയെന്നും മനസ്സിലാക്കാനുള്ള പ്രാരംഭ നടപടി വിദേശമന്ത്രാലയം വഴിയാണ് ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി സ്വീകരിച്ചത്. കരാർ പോയിട്ട് ഒരു നിർദ്ദേശം പോലും ഫിഷറീസ് വകുപ്പിൽ നിന്ന് ഉത്ഭവിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക​മ്പ​നി​യു​ടെ​ ​ആ​ളു​ക​ൾ​ ​എ​ന്നെ​ ​ക​ണ്ടോ എ​ന്ന് ​പ​റ​യാ​നാ​വി​ല്ല​:​ ​മു​ഖ്യ​മ​ന്ത്രി

​ഇ.​എം.​സി.​സി​ ​ക​മ്പ​നി​യു​ടെ​ ​ആ​ളു​ക​ൾ​ ​ത​ന്നെ​ ​ക​ണ്ടോ​ ​ക​ണ്ടി​ല്ല​യോ​യെ​ന്ന് ​ത​നി​ക്ക് ​പ​റ​യാ​നാ​വി​ല്ലെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ​റ​ഞ്ഞു.
'​എ​ന്നെ​ ​പ​ല​രും​ ​വ​ന്നു​ ​കാ​ണു​ന്നു​ണ്ട്.​ ​എ​ല്ലാ​വ​രു​ടെ​യും​ ​പേ​ര് ​ഞാ​നോ​ർ​മ്മി​ക്കു​ന്നി​ല്ല​ല്ലോ.​ ​ഇ​വ​രെ​ന്നെ​ ​ക​ണ്ട​താ​യി​ട്ട് ​ഞാ​നി​പ്പോ​ൾ​ ​ഏ​താ​യാ​ലും​ ​ഓ​ർ​ക്കു​ന്നി​ല്ല.​ ​പ​ക്ഷേ​ ​ക​ണ്ടു​ ​എ​ന്ന​വ​ർ​ ​പ​റ​യു​ന്നു​ണ്ട്.​ ​ഞാ​ന​ത് ​നി​ഷേ​ധി​ക്കേ​ണ്ട​ ​കാ​ര്യ​വു​മി​ല്ല.​ ​സാ​ധാ​ര​ണ,​ ​ഇ​ത്ത​രം​ ​കാ​ര്യ​ങ്ങ​ളു​മാ​യി​ ​എ​ന്റെ​യ​ടു​ത്ത് ​വ​ന്നാ​ൽ​ ​ബ​ന്ധ​പ്പെ​ട്ട​ ​സെ​ക്ര​ട്ട​റി​യോ​ട് ​ബ​ന്ധ​പ്പെ​ടൂ,​ ​അ​വ​ർ​ ​പ​രി​ശോ​ധി​ക്ക​ട്ടെ​യെ​ന്നാ​ണ് ​ഞാ​ൻ​ ​പ​റ​യാ​റു​ള്ള​ത്.​ ​'​-​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.
കെ.​എ​സ്.​ഐ.​ഡി.​സി​ ​ചേ​ർ​ത്ത​ല​ ​പ​ള്ളി​പ്പു​റ​ത്ത് ​ഫു​ഡ് ​പാ​ർ​ക്കി​ൽ​ ​നാ​ലേ​ക്ക​ർ​ ​ഭൂ​മി​യ​നു​വ​ദി​ച്ച​ത് ​സീ​ഫു​ഡ് ​സം​സ്ക​ര​ണ​ ​ഫാ​ക്ട​റി​ക്കാ​യി​ ​ഇ.​എം.​സി.​സി​ ​അ​പേ​ക്ഷ​ ​ന​ൽ​കി​യ​തി​നാ​ണ്.​ ​ഇ​തി​നാ​വ​ശ്യ​മാ​യ​ ​ലീ​സ് ​റെ​ന്റ് ​അ​ട​ക്കു​ക​യും​ ​മ​റ്റ് ​നി​ബ​ന്ധ​ന​ക​ൾ​ ​പാ​ലി​ക്കു​ക​യും​ ​ചെ​യ്താ​ലാ​ണ് ​ഫു​ഡ്പാ​ർ​ക്കി​ൽ​ ​സ്ഥ​ലം​ ​ല​ഭ്യ​മാ​വു​ക.​ ​സ്ഥ​ലം​ ​ഇ​തു​വ​രെ​ ​കൈ​മാ​റി​യി​ട്ടി​ല്ല.

'​ധാ​ര​ണാ​പ​ത്രം​ ​റ​ദ്ദാ​ക്കി​യ​ത് തെ​റ്റി​ദ്ധാ​ര​ണ​ ​ഒ​ഴി​വാ​ക്കാ​ൻ'

​സം​സ്ഥാ​ന​ത്തെ​ ​ആ​ഴ​ക്ക​ട​ൽ​ ​മ​ത്സ്യ​ബ​ന്ധ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടധാ​ര​ണാ​പ​ത്രം​ ​റ​ദ്ദാ​ക്കി​യ​ത് ​സ​ർ​ക്കാ​ർ​ ​ചെ​യ്ത​ ​തെ​റ്റാ​യ​ ​കാ​ര്യ​മാ​യ​തു​ ​കൊ​ണ്ട​ല്ലെ​ന്നും​ ,​പൊ​തു​സ​മൂ​ഹ​ത്തി​ൽ​ ​തെ​റ്റി​ദ്ധാ​ര​ണ​യു​ടെ​ ​ക​ണി​ക​ ​പോ​ലും​ ​അ​വ​ശേ​ഷി​ക്ക​രു​തെ​ന്ന​ ​നി​ർ​ബ​ന്ധ​മു​ള്ള​തി​നാ​ലാ​ണെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.
തീ​ർ​ത്തും​ ​തെ​റ്റി​ദ്ധാ​ര​ണാ​ജ​ന​ക​മാ​യ​ ​കാ​ര്യ​ങ്ങ​ൾ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ഉ​ന്ന​യി​ക്കു​മ്പോ​ൾ​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും​ ​പൊ​തു​സ​മൂ​ഹ​വും​ ​തെ​റ്റി​ദ്ധ​രി​പ്പി​ക്ക​പ്പെ​ടാം.​ ​അ​തി​നാ​ലാ​ണ്ധാ​ര​ണാ​പ​ത്രം​ ​റ​ദ്ദാ​ക്കാ​ൻ​ ​കെ.​എ​സ്‌.​ഐ.​ഡി.​സി​ ​എം.​ഡി​ക്ക് വ്യ​വ​സാ​യ​മ​ന്ത്രി​ ​നി​ർ​ദേ​ശം​ ​ന​ൽ​കി​യ​ത്..
സ​ർ​ക്കാ​ർ​ ​ന​യ​ങ്ങ​ൾ​ക്കു​ ​വി​രു​ദ്ധ​മാ​യ​ ​ധാ​ര​ണാ​പ​ത്ര​ത്തി​ന് ​സ​ർ​ക്കാ​രി​ന്റെപി​ന്തു​ണ​യും​ ​സ​ഹ​ക​ര​ണ​വും​ ​ല​ഭി​ക്കി​ല്ല.​ ​ഇ​ക്കാ​ര്യ​ത്തിൽ പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ഉ​ന്ന​യി​ച്ച​ ​ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം​ ​അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്.​ ​സം​ഭ​വ​ങ്ങ​ളു​ടെ​ ​നാ​ൾ​വ​ഴി​ ​പ​രി​ശോ​ധി​ച്ചാ​ല​ത് ​തെ​ളി​യും.​ ​ഈ​ ​സ​ർ​ക്കാ​ർ​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പ​മാ​ണ്.​ ​അ​വ​രു​ടെ​ ​ജീ​വി​തം​ ​മെ​ച്ച​പ്പെ​ടു​ത്താ​ൻ​ ​സാ​ധ്യ​മാ​യ​തെ​ല്ലാം​ ​ചെ​യ്യു​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.

പ​ള്ളി​പ്പു​റ​ത്തെ​ ​നാ​ലേ​ക്ക​ർ​ ​ഭൂ​മി ഇ​ട​പാ​ടും​ ​മ​ര​വി​പ്പി​ച്ചേ​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​മ​ത്സ്യ​മേ​ഖ​ല​യു​ടെ​ ​സ​മ​ഗ്ര​വി​ക​സ​നം​ ​ല​ക്ഷ്യ​മി​ട്ട് ​അ​മേ​രി​ക്ക​ൻ​ ​ക​മ്പ​നി​യാ​യ​ ​ഇ.​എം.​സി.​സി​യു​മാ​യി​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ണ്ടാ​ക്കി​യ​വി​വാ​ദ​ ​ധാ​ര​ണാ​ ​പ​ത്ര​ങ്ങൾ
റ​ദ്ദാ​ക്കി​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ,​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​സ​ർ​ക്കാ​ർ​ ​അ​നു​വ​ദി​ച്ച​ ​നാ​ലേ​ക്ക​ർ​ ​ഭൂ​മി​യു​ടെ​ ​ഇ​ട​പാ​ട് ​മ​ര​വി​പ്പി​ച്ചേ​ക്കും.
അ​സ​ന്റി​ൽ​ ​അ​വ​ത​രി​പ്പി​ച്ച​ ​ആ​ഴ​ക്ക​ട​ൽ​ ​മ​ത്സ്യ​ബ​ന്ധ​ന​ ​സ​മ​ഗ്ര​വി​ക​സ​ന​ ​പ​ദ്ധ​തി​യി​ൽ​ ​പ​ര​സ്പ​രം​ ​സ​ഹ​ക​രി​ക്കാ​നും​ ,​ ​സം​സ്ഥാ​ന​ത്ത് ​ട്രോ​ള​റു​ക​ളു​ണ്ടാ​ക്കാ​നും​ ​ഒാ​രോ​ ​ധാ​ര​ണാ​പ​ത്ര​ത്തി​ൽ​ ​കെ.​എ​സ്.​ഐ.​ഡി.​സി​യും​ ​നാ​വി​ഗേ​ഷ​ൻ​ ​കോ​ർ​പ​റേ​ഷ​നും​ ​ഒ​പ്പു​ ​വ​ച്ചി​രു​ന്നു.​ ​ഇ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ക​ഴി​ഞ്ഞ​ ​ജ​നു​വ​രി​ 13​ന് ​ചേ​ർ​ന്ന​ ​ആ​ല​പ്പു​ഴ​ ​ജി​ല്ലാ​ ​ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ​ലാ​ൻ​ഡ് ​അ​ലോ​ട്ട്മെ​ന്റ് ​ക​മ്മി​റ്റി​ ​ചേ​ർ​ത്ത​ല​യ്ക്ക​ടു​ത്ത് ​പ​ള്ളി​പ്പു​റ​ത്ത് ​നാ​ലേ​ക്ക​ർ​ ​ഭൂ​മി​ ​വി​ട്ടു​കൊ​ടു​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ചു.​ ​ഫെ​ബ്രു​വ​രി​ 3​ന് ​അ​ലോ​ട്ട്മെ​ന്റ് ​ലെ​റ്റ​ർ​ ​ഇ.​എം.​സി.​സി​ക്ക് ​ന​ൽ​കി.
ര​ണ്ട് ​ധാ​ര​ണാ​പ​ത്ര​ങ്ങ​ളും​ ​റ​ദ്ദാ​ക്കി​യെ​ങ്കി​ലും​ ​ഭൂ​മി​ ​അ​നു​വ​ദി​ച്ചു​ള്ള​ ​ന​ട​പ​ടി​ ​സ​ർ​ക്കാ​ർ​ ​ഇ​നി​യും​ ​റ​ദ്ദാ​ക്കി​യി​ട്ടി​ല്ല.​ ​ഇ.​എം.​സി.​സി​യു​മാ​യി​ ​മൂ​ന്ന് ​സ്ഥാ​പ​ന​ങ്ങ​ൾ​ ​ന​ട​ത്തി​യ​ ​ഇ​ട​പാ​ടു​ക​ൾ​ക്ക് ​പൊ​തു​സ്വ​ഭാ​വ​മി​ല്ലെ​ന്നും​ ​ഇ​തൊ​രു​ ​പാ​ക്കേ​ജൊ​ന്നു​മ​ല്ലെ​ന്നു​മാ​ണ് ​സ​ർ​ക്കാ​ർ​ ​പ​റ​യു​ന്ന​ത്.
ഏ​ക്ക​റി​ന് 1,37,25,645​ ​രൂ​പാ​നി​ര​ക്കി​ൽ​ ​നാ​ലേ​ക്ക​റി​ന് 5.49,02,580​ ​രൂ​പ​ ​രൊ​ക്ക​മാ​യി​ ​അ​ട​ച്ച് ​ഇ.​എം.​സി.​സി.​ ​ഭൂ​മി​ ​ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​ണ് ​അ​ലോ​ട്ട്മെ​ന്റ് ​ലെ​റ്റ​റി​ലു​ള്ള​ത്.​ 30​വ​ർ​ഷ​ത്തേ​ക്കാ​ണ് ​ഭൂ​മി​ ​കൈ​മാ​റു​ന്ന​ത്.​ ​അ​ലോ​ട്ട്മെ​ന്റ് ​വ്യ​വ​സ്ഥ​യ​നു​സ​രി​ച്ച് ​ഇ​വി​ടെ​ ​വൈ​ദ്യു​തി,​കു​ടി​വെ​ള്ളം​ ​തു​ട​ങ്ങി​യ​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ഒ​രു​ക്കേ​ണ്ട​ത് ​ക​മ്പ​നി​യാ​ണ്.​ ​സീ​ഫു​ഡ് ​പ്രോ​സ​സിം​ഗ് ​പ്ളാ​ന്റ് ​നി​ർ​മ്മി​ക്കാ​നാ​ണ് ​സ്ഥ​ലം​ ​അ​നു​വ​ദി​ച്ച​ത്.​ ​വി​വാ​ദ​മാ​യ​തോ​ടെ​ ​പ​ണ​മ​ട​ച്ച് ​ക​മ്പ​നി​ ​സ്ഥ​ലം​ ​ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.
2013​ ​ലെ​ ​ഡി​സ്പോ​സ​ൽ​ ​ഒാ​ഫ് ​ലാ​ൻ​ഡ് ​ഫോ​ർ​ ​ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ​പ​ർ​പ്പ​സ് ​ച​ട്ട​മ​നു​സ​രി​ച്ചാ​ണ് ​അ​ലോ​ട്ട്മെ​ന്റ്.​ ​ഇ​ത​നു​സ​രി​ച്ച് ​ഭൂ​മി​ ​അ​നു​വ​ദി​ച്ചു​കി​ട്ടി​യാ​ൽ​ ​ക​മ്പ​നി​ ​ആ​റു​ ​മാ​സ​ത്തി​ന​കം​ ​അ​ത് ​ഏ​റ്റെ​ടു​ത്താ​ൽ​ ​മ​തി.​ ​കൂ​ടു​ത​ൽ​ ​സാ​വാ​കാ​ശം​ ​വേ​ണ​മെ​ങ്കി​ൽ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​ഭൂ​മി​ ​ഏ​റ്റെ​ടു​ക്ക​ൽ​ ​പി​ന്നീ​ടും​ ​ന​ട​ത്താം.​ ​നി​ല​വി​ലെ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഭൂ​മി​ ​കൈ​മാ​റാ​തെ​ ​മ​ര​വി​പ്പി​ക്കാ​നാ​ണ് ​നീ​ക്കം​ .​ ​സീ​ഫു​ഡ് ​പ്രോ​സ​സിം​ഗ് ​ക​മ്പ​നി​ക്ക് ​സ്ഥ​ലം​ ​ന​ൽ​കു​ന്ന​ത് ​നി​ല​വി​ലെ​ ​നി​യ​മ​ങ്ങ​ൾ​ക്കോ,​ന​യ​ങ്ങ​ൾ​ക്കോ​ ​വി​രു​ദ്ധ​വു​മ​ല്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CM
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.