ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബി.ജെ.പി നേതാവും മദ്ധ്യപ്രദേശ് ആഭ്യന്തര മന്തിയുമായ നരോത്തം മിശ്ര. ബി.ജെ.പി നേതാക്കൾ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം വിവിധ സംസ്ഥാനങ്ങളിലാണ്. അതേസമയം പപ്പു മീൻ പിടിക്കുകയാണെന്നും പിന്നീട് ഇ.വി.എമ്മിനെ കുറ്റം പറയുമെന്നും മന്ത്രി പരിഹസിച്ചു.
കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ വ്യത്യാസം ചൂണ്ടിക്കാണിക്കുന്നു എന്ന മട്ടിലാണ് മിശ്ര രാഹുലിനെ ആക്ഷേപിച്ചത്. മോദി തമിഴ്നാട്ടിൽ പ്രചാരണം നടത്തുകയാണ്. അമിത് ഷാ പശ്ചിമ ബംഗാളിലും നദ്ദ അസമിലും രാജ്നാഥ് സിംഗ് കേരളത്തിലുമുണ്ട്. എന്നാൽ രാഹുൽ ഗാന്ധി മീൻ പിടിക്കുകയാണെന്നും പിന്നീട് ഇ.വി.എം മോശമാണെന്ന് പറയുമെന്നും മന്ത്രി പരിഹസിച്ചു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെത്തിയ രാഹുൽ ഗാന്ധി മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ പോയത് ഏറെ ചർച്ചയായിരുന്നു. യാത്രയുടെ ചിത്രങ്ങൾക്കും ദൃശ്യങ്ങൾക്കും സാമുഹിക മാദ്ധ്യമങ്ങളിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. അതേസമയം രാഹുലിന്റെ ധൈര്യത്തെ പ്രശംസിച്ചും ബി.ജെ.പി നേതാക്കൻമാരെ കളിയാക്കിയും നിരവധിപേർ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ രംഗത്തെത്തി. ഇതിനു പിന്നാലെയാണ് നരോത്തം മിശ്ര രാഹുലിന്റെ പ്രവൃർത്തിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |