തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സമരങ്ങളിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളിലും റജിസ്റ്റർ ചെയ്ത ഗുരുതര സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ ഉത്തരവിറങ്ങി. ഇക്കാര്യം നേരത്തേ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.
രജിസ്റ്റർ ചെയ്ത കേസുകളുടെ നിലവിലെ സ്ഥിതി, സ്വഭാവം എന്നിവ പരിശോധിച്ച് ഡി.ജി.പി, ജില്ലാ കളക്ടർമാർ, ജില്ലാ പൊലീസ് മേധാവികൾ തുടങ്ങിയവർ തുടർ നടപടികൾ സ്വീകരിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാനുള്ള നടപടിയിൽ പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ട് ഏകദേശം 68000 പേർക്കെതിരെ 17000കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ പലതിലും പ്രതികളായവർ പിഴയടച്ച് കുറ്റമുക്തരായി. അവശേഷിക്കുന്ന കേസുകളിൽ ക്രിമിനൽ സ്വഭാവമില്ലാത്തവ തരംതരിച്ചെടുത്ത് അവ പിൻവലിക്കാൻ നടപടിയെടുക്കാനാണ് സർക്കാർ തീരുമാനം. പൗരത്വനിയമഭേദഗതിക്കെതിരെ സമരം ചെയ്തതുമായി ബന്ധപ്പെട്ട് 530കേസുകളാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |