മൂവാറ്റുപുഴ: എം.എസ്.സി ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡൈറ്റിക്സ് പരീക്ഷയിൽ നാലാം റാങ്ക് നേടിയ ഗായത്രി പുഷ്പരാജിനെ മൂവാറ്റുപുഴ അജു ഫൗണ്ടേഷൻ അനുമോദിച്ചു. ഗായത്രിയുടെ വീട്ടിലെത്തിയാണ് അജുഫൗണ്ടേഷൻ ഭാരവാഹികൾ ഗായത്രിയെ അനുമോദിച്ചത്. ഫൗണ്ടേഷന്റെ ഉപഹാരം കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ഗായത്രി പുഷ്പരാജിന് സമ്മിനിച്ചു. ഫൗണ്ടേഷൻ ഭാരവാഹികളായ കെ.എം.ദിലീപ്, പ്രമോദ് തമ്പാൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |