ന്യൂഡൽഹി: കൊവിഡ്, ലോക്ക്ഡൗൺ പ്രതിസന്ധികൾക്കിടയിലും രാജ്യത്ത് പുതിയ കമ്പനികളുടെ എണ്ണം വൻതോതിൽ ഉയർന്നു. കേന്ദ്ര കോർപ്പറേറ്റ്കാര്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം നടപ്പുവർഷം ഏപ്രിൽ-ഡിസംബറിൽ പുതിയ കമ്പനികളുടെ രജിസ്‌ട്രേഷനിലെ വർദ്ധന 21 ശതമാനമാണ്. 1.10 ലക്ഷം പുതിയ കമ്പനികളാണ് ഇക്കാലയളവിഷ രജിസ്‌റ്റർ ചെയ്‌തത്.
2019-20ൽ ആകെ രജിസ്‌റ്റർ ചെയ്‌തത് 1.20 ലക്ഷം പുതിയ കമ്പനികളാണ്. നിലവിലെ ട്രെൻഡ് കണക്കാക്കിയാൽ നടപ്പുവർഷം ഇതിനകം കഴിഞ്ഞവർഷത്തെ കണക്കുകൾ മറികടന്നിട്ടുണ്ടാകും. കൊവിഡും ലോക്ക്ഡൗണും മൂലം ഒട്ടേറെ സ്ഥാപനങ്ങൾ പ്രവർത്തനം അവസാനിപ്പിച്ചുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ കമ്പനികളുടെ എണ്ണമുയർന്നുവെന്ന കണക്കുകളും പുറത്തുവരുന്നത്. കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം നടപ്പുവർഷം ഡിസംബർ വരെ രാജ്യത്ത് സജീവമായിട്ടുള്ളത് 13.1 ലക്ഷം കമ്പനികളാണ്.
2019ൽ സജീവ കമ്പനികൾ 1.18 ലക്ഷമായിരുന്നു. 2020ൽ വർദ്ധന പതിനൊന്ന് ശതമാനം. പുതിയ കമ്പനികളുടെ സംയുക്തമൂലധനം കണക്കാക്കുന്നത് 47,000 കോടി രൂപയാണ്; മുൻവർഷത്തേതിന്റെ ഇരട്ടിയോളമാണിത്. നടപ്പുവർഷത്തെ പ്രതിമാസ ശരാശരി മൂലധന പ്രവർത്തനങ്ങൾ 5,200 കോടി രൂപയുടേതാണ്. 2019 ഏപ്രിൽ-ഡിസംബറിൽ ഇത് 2,600 കോടി രൂപയായിരുന്നു. നടപ്പുവർഷത്തെ മൊത്തം മൂലധനത്തിൽ 32,000 കോടി രൂപയും എത്തിയത് ആഗ്സറ്റിലാണ്. ആഗസ്‌റ്റിനെ മാറ്റിനിറുത്തിയാൽ, നടപ്പുവർഷത്തെ പ്രതിമാസ ശരാശരി മൂലധന പ്രവർത്തനം 1,805 കോടി രൂപ മാത്രമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |