
ജക്കാർത്ത: ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ ജാവയിൽ ശനിയാഴ്ച്ചയുണ്ടായ മണ്ണിടിച്ചിലിൽ 48 കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ.ശനിയാഴ്ച്ച പുലർച്ചെ ബന്ദുങ് ബാരത് മേഖലയിലെ പാസിർ ലങ്കു ഗ്രാമത്തിലാണാണ് മഴയെ തുടർന്ന് മണ്ണിടിച്ചിലുണ്ടായത്. ഇന്താനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിൽ നിന്ന് ഏകദേശം 100 കിലോ മീറ്റർ തെക്കുകിഴക്കാണ് ഗ്രാമം സ്ഥിതിചെയ്യുന്നത്.
ഇന്തോനേഷ്യ-പാപ്പുവ ന്യൂ ഗിനിയ അതിർത്തി പട്രോളിംഗിനായി ശനിയാഴ്ച നടന്ന പരിശീലനത്തിനിടെ 23 മറൈൻ സൈനികർ മണ്ണിടിച്ചിലിൽ അകപ്പെട്ട് കൊല്ലപ്പെട്ടതായി ഫസ്റ്റ് അഡ്മിറൽ തുങ്കുൽ പറഞ്ഞു. പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണ്. 800ൽ അധികം രക്ഷാപ്രവർത്തകർ ദൗത്യത്തിലുണ്ടെന്നാണ് റിപ്പോർട്ട്.വെള്ളപ്പൊക്കം ബാധിച്ച ഗ്രാമങ്ങളിലെ 600ലധികം പേരെ സർക്കർ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചു.
കഴിഞ്ഞ വർഷം അവസനം സുമാത്ര ദ്വീപിലുണ്ടായ വെള്ളപ്പെക്കത്തിലും മണ്ണിടിച്ചിലിലും 1200ൽ അധികം പേർ കൊല്ലപ്പെട്ടുകയും അര ദശലക്ഷത്തിലധികം പേർ ഭവനരഹിതരാകുകയും ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |