ഹെൽസിങ്കി: കൊവിഡ് കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ രോഗത്തെ പിടിച്ചു കെട്ടാൻ ഫിൻലന്റ് സർക്കാർ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. കൊവിഡ് പ്രതിരോധത്തിൽ ഫലപ്രദമായി മുന്നേറുകയായിരുന്ന രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദം രോഗ ബാധിതരുടെ എണ്ണം കുത്തനെ കൂടാൻ കാരണമാകുമെന്ന സാദ്ധ്യത കണക്കിലെടുത്താണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. എല്ലാ അതിർത്തികളും അടച്ചു പൂട്ടിയ ഫിൻലന്റിൽ സ്കൂളുകളും റെസ്റ്റാറന്റുകളും ഒരറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടുമെന്ന് പ്രസിഡന്റ് സന്ന മരിൻ പറഞ്ഞു. കഴിഞ്ഞ 2 ആഴ്ചക്കിടെ ഫിൻലന്റിൽ നിരവധി പ്രദേശങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നിരുന്നു. രാജ്യത്ത് ഇതുവരെ 58,064 കേസുകളും 742 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |