ബംഗളൂരു : കർണാടകയിൽ സർക്കാർ ജോലി വാഗ്ദ്ധാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപണമുയർന്നതിനെ തുടർന്ന് മന്ത്രി രാജിവച്ചു. കർണാടകയിൽ യദ്യൂരപ്പ മന്ത്രിസഭയിലെ ജലവിഭവ വകുപ്പ് മന്ത്രി രമേശ് ജാർക്കിഹോളിനെതിരെയാണ് ലൈംഗിക ആരോപണം ഉയർന്നിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് ബംഗളൂരുവിലെ സാമൂഹിക പ്രവർത്തകനും, നാഗരിക ഹക്കു ഹോരാട്ട സമിതി പ്രസിഡന്റുമായ ദനേഷ് കല്ലഹള്ളി മന്ത്രിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. കൂടാതെ മന്ത്രിയുടെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു. രമേശ് ജാർക്കി ഹോളിക്കെതിരെ സിറ്റി പൊലീസ് കമ്മിഷണർക്ക് ദനേഷ് കല്ലഹള്ളി പരാതി നൽകിയിരുന്നു.
എന്നാൽ ലൈംഗിക ആരോപണം ഉയർന്ന സമയം തന്നെ മന്ത്രി ഇക്കാര്യം നിഷേധിക്കുകയായിരുന്നു. വീഡിയോ വ്യാജമാണെന്നും തെറ്റുകാരനെന്ന് കണ്ടെത്തിയാൽ രാഷ്ട്രീയം വിടുമെന്നും ആയിരുന്നു വീഡിയോ പുറത്തുവന്നതിനു പിന്നാലെയുള്ള ജർക്കിഹോളിയുടെ പ്രതികരണം. എന്നാൽ മന്ത്രിക്കെതിരെ പ്രതിഷേധം കനത്തതോടെ രാജിവെക്കാൻ ബി.ജെ.പി കേന്ദ്ര നേതൃത്വം മന്ത്രിയ്ക്ക് നിർദേശം നൽകി. തുടർന്ന് ജർക്കിഹോളിയുടെ രാജി സ്വീകരിച്ച യെദ്യൂരപ്പ ഗവർണറുടെ അംഗീകാരത്തിനായി അയച്ചുകൊടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |